താരകുടുംബത്തിൽ വീണ്ടും വിശേഷം; നിനക്കൊപ്പമുള്ള ഓരോ നിമിഷവും പ്രിയമേറിയത്, ജീവിതത്തിലെ മാണിക്യത്തെ ചേർത്ത് പിടിച്ച് മണിയൻ.!! | Tovino Thomas And Lidiya Tovino 10 Th Wedding Anniversary

വെള്ളിത്തിരയിൽ മിന്നൽ മുരളി അടക്കം അനേകം വ്യത്യസ്‌ത വേഷങ്ങൾ കൈകാര്യം ചെയ്ത് കൊണ്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്. നിലവിൽ കേരളത്തിളും പുറത്തും ഒരുപാട് ആരാധകരുള്ള ഒരു സിനിമ താരമാണ് ടോവിനോ തോമസ്. അതിനാൽ തന്നെ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

ഇപ്പോൾ തന്റെ പത്താം വിവാഹ വാർഷികം എന്നുള്ള സന്തോഷ വാർത്ത പോസ്റ്റ്‌ പങ്കിടുകയാണ് ടോവിനോ തോമസ്. സ്‌കൂള്‍ കാലം മുതലുള്ള കഠിനമായ പ്രണയമാണ് 2014 ല്‍ വിവാഹത്തിലൂടെ ഒന്നിച്ചത്. ഇന്ന് ടൊവിനോ തോമസിന്റെയും ലിഡിയയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷങ്ങളായി. വിവാഹ വാര്‍ഷികത്തിന് ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയും പോസ്റ്റുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയിലും തന്റെ കരിയറിലും തനിക്ക് എത്രത്തോളം ഉയരങ്ങളിലെത്താന്‍ കഴിഞ്ഞാലും തന്റെ എല്ലാം കുടുംബമാണെന്ന് പലപ്പോഴും പല ഇന്റർവ്യൂകളിൽ അടക്കം പറയാറുള്ള ടോവിനോ തോമസ്. അതേസമയം സ്‌കൂള്‍ കാലഘട്ടത്തിലെ ആരംഭിച്ച പ്രണയമായിരുന്നു ലിഡിയയുടെയും ടൊവിനോയുടെയും.ശേഷം പഠനകാലം എല്ലാം കഴിഞ്ഞ് എന്‍ജിനിയറായി ജോലിയ്ക്ക് കയറി, അതുപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടി അലയുമ്പോഴും തനിക്ക് പങ്കാളിയായ ലിഡിയ തന്ന പിന്തുണയെ കുറിച്ച് പലപ്പോഴും ടൊവിനോ പറഞ്ഞിട്ടുണ്ട്. ഇന്ന് പത്താം വിവാഹ വാർഷികത്തിൽ വൈകാരിക കുറിപ്പാണ് ടോവിനോ പങ്കിടുന്നത്.

താരം പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ “വളരെ അധികം അതിശയകരമായ സ്നേഹത്തിൻ്റെയും ഒപ്പം ഒരുമയുടെയും ഒരു പതിറ്റാണ്ട് കാലം ഞങ്ങൾ ആഘോഷിക്കുന്നു.ഓരോ നിമിഷവും ഞങ്ങൾക്ക് സന്തോഷം സമ്മാനിക്കുന്ന സാഹസികതയാണ്, ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഓർമ്മകൾ ഉണ്ടാക്കാനും ഒരുമിച്ച് ചിരിക്കാനും ആസ്വദിക്കാനും സ്നേഹം നിലനിർത്താനും,ഇനിയും അനവധിയായിട്ടുള്ള മനോഹരമായ വർഷങ്ങൾക്ക് ആശംസകൾ”.

Lidiya TovinoTovino ThomasTovino Thomas And Lidiya Tovino 10 Th Wedding Anniversarywedding anniversary