റീലില്‍ മാത്രമല്ല റിയൽ ലൈഫിലും ഹീറോയാണ് മുരളി…😍😲 മിന്നൽ മുരളിയുടെ ഷൂട്ടിങിനിടെ കൈ കൊണ്ട് ഓട് കൈകൊണ്ട് പൊട്ടിക്കുന്ന ടോവിനോയുടെ വീഡിയോ വൈറലാകുന്നു🔥🔥

റീലില്‍ മാത്രമല്ല റിയൽ ലൈഫിലും ഹീറോയാണ് മുരളി…😍😲 മിന്നൽ മുരളിയുടെ ഷൂട്ടിങിനിടെ കൈ കൊണ്ട് ഓട് കൈകൊണ്ട് പൊട്ടിക്കുന്ന ടോവിനോയുടെ വീഡിയോ വൈറലാകുന്നു🔥🔥 വളരെ കുറച്ച് സമയം കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറി വ്യക്തിയാണ് ടോവിനോ തോമസ്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ സഹതാരമായി പുതിയ ടോവിനോ പിന്നീട് നായകനായി മാറുകയായിരുന്നു. പിന്നീട് ബേസിൽ ജോസഫ് ഒരുക്കിയ ഗോദ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ടോവിനോ മലയാളികൾക്ക് സ്വന്തമായി മാറി.

ഗോദക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം,തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.ടൊവിനോയുടെയും ബേസിൽ ഇന്ത്യയുംകരിയർ ബേസ്ഡ് സിനിമയായി തന്നെ ‘മിന്നൽ മുരളി’ മാറിക്കഴിഞ്ഞിരിക്കയാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത് അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

ടൊവിനോ റീലില്‍ മാത്രമല്ല റിയല്‍ ലൈഫിലും മിന്നല്‍ തന്നെയാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ വൈറലാകുന്നത്. മിന്നല്‍ മുരളിയുടെ സെറ്റില്‍ വച്ച് കൈകൊണ്ട് ഓട് പൊട്ടിക്കുന്ന ടൊവിനോയേയും താരത്തിന്റെ പ്രകടനത്തില്‍ ഞെട്ടി നില്‍ക്കുന്ന മാസ്റ്റര്‍ വസിഷ്ഠിനെയും വീഡിയോയില്‍ വ്യക്തമായി കാണാം. സിനിമക്ക് വേണ്ടി പലപ്പോഴും സാഹസികമായി അഭിനയിക്കാറുള്ള താരങ്ങളിലൊരാളാണ് ടൊവിനോ. അതു കൊണ്ട് തന്നെ കഥാപാത്രങ്ങൾ നന്നാവാനുള്ള വര്‍ക്കൗട്ടുകളുമായി എപ്പോഴും തിരക്കിലുമാണ് താരം.

പറക്കാന്‍ പഠിക്കുന്ന ടൊവിനോയുടെ ഏറ്റവും പുതിയ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൈകള്‍ രണ്ടും പോക്കറ്റിലിട്ട് കാലുകള്‍ മാത്രം ഉപയോഗിച്ച് തറയില്‍ നിന്നും ചാടി എഴുന്നേറ്റ് ക്യാഷ്വലായി നടക്കുന്ന മറ്റൊരു വീഡിയോയും ഇതിനോടകം തംരഗമായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോൾ ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.