നിങ്ങളുടെ ടൂത്ത്‌പേസ്റ്റിൽ മാരക വിഷമുണ്ടോ…😱😱😱

നിങ്ങളുടെ ടൂത്ത്‌പേസ്റ്റിൽ മാരക വിഷമുണ്ടോ…😱😱😱 പല്ല് തേച്ച് വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു രാസപദാർതഥമാണ് ടൂത്ത് പേസ്റ്റ്. പല്ലുകളുടെ പ്രതലം ഉരച്ചു വൃത്തിയാക്കുന്നതിനാവശ്യമായ അപഘർഷകങ്ങൾ, പതയുണ്ടാക്കുന്ന വസ്തുക്കൾ, ബന്ധകങ്ങൾ, സ്വാദും മണവും നിറവും നൽകുന്ന പദാർഥങ്ങൾ, വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ കട്ടിയാവാതിരിക്കുന്നതിനാവശ്യമായ ഈർപ്പം ആഗിരണം ചെയ്യുന്ന പദാർഥങ്ങൾ എന്നിവ ചേർത്ത് കുഴമ്പു പാകത്തിലാണ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നത്. കാൽസിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാർബണേറ്റുകൾ, കാൽസിയം പൈറോ ഫോസ്ഫേറ്റ്, ഹൈഡ്രോക്സി അപ്പറ്റൈറ്റ്, ട്രൈ കാൽസിയം ഫോസ്ഫേറ്റ്, കൽക്കരി എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘർഷക വസ്തുക്കൾ.

കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘർഷകങ്ങളുടെ പ്രയോഗക്ഷമത നിർണയിക്കുന്ന ഘടകങ്ങൾ. പല്ലുകൾക്ക് വെൺമ നൽകാൻ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളിൽ അപഘർഷകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചിരിക്കും. ഈ പദാർഥങ്ങൾ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ബന്ധകപദാർഥം കാരാജീൻ ആണ്. സോഡിയം ലോറൈയിൽ സൾഫേറ്റ്, സോഡിയം ലോറൈയിൽ സാർകോസിനേറ്റ് എന്നിവയാണ് പതയുണ്ടാക്കാനായി ചേർക്കുന്ന പ്രമുഖ സഡ്സറുകൾ അഥവാ ഫോമിങ് ഏജന്റുകൾ.

ഈർപ്പം ആഗിരണം ചെയ്ത് പേസ്റ്റിന്റെ ഘടനയും പാകവും ദീർഘനാൾ നിലനിർത്തുന്നതിനുപയോഗിക്കുന്ന ഘടകപദാർഥമാണ് ഗ്ലിസറിൻ. സ്പിയർമിന്റ്, പെപ്പർ മിന്റ് എന്നിവ മണവും രുചിയും നൽകാനായി ചേർക്കുന്നു. സാക്കറിൻ പോലെയുള്ള കൃത്രിമ മധുരങ്ങളും നിറം നൽകുന്ന ചില പദാർഥങ്ങളും ടൂത്ത് പേസ്റ്റിൽ ചേർക്കാറുണ്ട്. ദന്തക്ഷയം തടയുന്നതിന് ഫ്ളൂറൈഡ് സംയുക്തങ്ങൾ അടങ്ങുന്ന ടൂത്ത് പേസ്റ്റുകളും ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത പേസ്റ്റുകളും വിപണിയിൽ ലഭ്യമാണ്. ദന്തധാവന വസ്തുക്കളുടെ നിർമ്മാണം ഇന്ന് ഒരു വൻ വ്യവസായമായി വളർന്നിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…