തക്കാളി കൃഷിക്ക് കൂടുതൽ വിളവ് ലഭിക്കാൻ എന്ത് ചെയ്യണം…? പ്രൂണ്‍ ചെയ്‌താൽ കൂടുതൽ വിളവ് ലഭിക്കുമോ…? എന്തിന് പ്രൂണ്‍ ചെയ്യണം…?

0

തക്കാളി കൃഷിക്ക് കൂടുതൽ വിളവ് ലഭിക്കാൻ എന്ത് ചെയ്യണം…? പ്രൂണ്‍ ചെയ്‌താൽ കൂടുതൽ വിളവ് ലഭിക്കുമോ…? എന്തിന് പ്രൂണ്‍ ചെയ്യണം…? കൊമ്പുകോതി കൊടുക്കുന്നത്‌ ചെടികളില്‍ കൂടുതല്‍ ശാഖകള്‍ ഉണ്ടാവാനും കായ്‌കള്‍ പിടിക്കാനും നല്ലതാണെന്നു നമുക്കറിയാം. ഓരോ ചെടിയും ഓരോ തരത്തിലാണ്‌ വെട്ടിയൊരുക്കേണ്ടത്‌. തക്കാളിത്തൈകള്‍ എങ്ങനെ പ്രൂണ്‍ ചെയ്യണമെന്ന്‌ നോക്കിയാലോ… തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും, താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

തക്കാളി കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകൾ നല്കി നിവർത്തി നിറുത്തുകയാണു പതിവ്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും, ബാക്ടീരിയൽ കാങ്കർ എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Organic Keralam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…