തൈറോയ്ഡ് ഈ രോഗ ലക്ഷണങ്ങൾ സൂക്ഷിക്കുക…!!

തൈറോയ്ഡ് ഈ രോഗ ലക്ഷണങ്ങൾ സൂക്ഷിക്കുക…!! മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങൾ തമ്മിൽ ഇസ്ത്മസ് എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങൾ, വ്യതിരിക്ത പുടകകോശങ്ങൾ അഥവാ ‘ര’ കോശങ്ങൾ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളിൽനിന്നാണ് അയഡിൻ അടങ്ങിയ തൈറോക്സിൻ, ട്രൈ അയഡോതൈറോനിൻ എന്നീ ഹോർമോണുകൾ സ്രവിക്കുന്നത്. ഈ പുടകങ്ങൾ തൈറോക്സിൻ, ട്രൈ അയഡോതൈറോനിൻ ഹോർമോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അർധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.

വ്യതിരിക്ത കോശങ്ങൾ പുടകകോശങ്ങൾക്കിടയിൽ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാൽസിറ്റോണിൻ എന്ന ഹോർമോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങൾക്കിടയിൽ അസംഖ്യം രക്തസൂക്ഷ്മധമനികളും ചെറിയ മേദോവാഹിനികളും സംലഗ്നകലയും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിൻ എന്ന വസ്തു ശേഖരിക്കപ്പെടുന്നു.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Talk ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health Talk