തൈരിന്റെ കൂടെ നിങ്ങൾ ഇത് കഴിക്കരുതേ; വലിയ അപകടം വിളിച്ചുവരുത്തും…!!

തൈരിന്റെ കൂടെ നിങ്ങൾ ഇത് കഴിക്കരുതേ; വലിയ അപകടം വിളിച്ചുവരുത്തും…!! പാലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യോൽപ്പന്നമാണ് തൈര്. ഇത് പാനീയമായും കറികൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. കാച്ചിത്തണുപ്പിച്ച പാലിൽ അല്പം തൈര് ചേർത്ത് ഏതാനും മണിക്കൂർ സൂക്ഷിച്ചാൽ പുളിച്ചുകിട്ടും. സമയം കൂടുന്തോറും തൈരിന് പുളിപ്പ് വർദ്ധിക്കുന്നു. തൈരിന്റെ രസം പുളിയാണ്.

ഇന്ത്യയിൽ വളരെ പ്രാചീനകാലം മുതൽ തൈര് പ്രചാരത്തിലുണ്ട്. തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതൽക്കേ ഭാരതീയ ഭിഷഗ്വരന്മാർ ബോധവാന്മാരായിരുന്നു. പാൽ പുളിച്ചു തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് ലൂയി പാസ്ചർ ആണ് കണ്ടുപിടിച്ചത്. തൈരിനു സമാനമായ പാലുത്പന്നങ്ങളാണ് യോഗർട്ട്, കെഫീർ, കുമിസ് എന്നിവ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ യോഗർട്ടിനാണ് അധികം പ്രചാരം. കൊക്കേഷ്യൻ പർവതപ്രാന്തങ്ങളിൽ ഉപയോഗിക്കുന്ന കെഫീർ ഉത്പാദിപ്പിക്കുന്നത് കോലാട്, ചെമ്മരിയാട്, പശു എന്നിവയുടെ പാലിൽനിന്നാണ്.

തൈരും ഈന്തപ്പഴവും റംസാൻ നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയിൽ ഉപയോഗിക്കുന്ന ശീലമുണ്ട്. കാലാവസ്ഥയും സൂക്ഷിക്കുന്ന രീതിയും അനുസരിച്ച് തൈരിൽ ഉൾക്കൊണ്ടിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഇനങ്ങൾക്ക് വ്യത്യാസമുണ്ട്. കിണ്വിതക്ഷീരങ്ങൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്-ലാക്റ്റിക് അമ്ലം ഉത്പാദിപ്പിക്കുന്നതും ലാക്റ്റിക് അമ്ളവും ആൽക്കഹോളും ഉത്പാദിപ്പിക്കുന്നതും. തൈരിന്റെ സ്വതസ്സിദ്ധമായ മണത്തിനു കാരണം ഡൈഅസിറ്റിൻ എന്ന സംയുക്തമാണെന്നും സ്ട്രെപ്റ്റോകോക്കസ് സിട്രോഫിലസിന്റെ പ്രവർത്തനംകൊണ്ട് സുഗന്ധം മെച്ചപ്പെടുത്താമെന്നും അനന്തരാമയ്യ എന്ന ശാസ്ത്രജ്ഞനും സംഘവും കണ്ടെത്തുകയുണ്ടായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…