കാത്തിരുന്ന ആ പുതിയ അതിഥി എത്തിയിരിക്കുന്നു; ഇനിയുള്ള യാത്ര ഫുൾ ഓട്ടോമാറ്റിക് ആണ്, പുതിയ വാഹനം സ്വന്തമാക്കി നടി താര കല്യാൺ.!! | Thara Kalyan New Car Maruti Suzuki Celerio

Thara Kalyan New Car Maruti Suzuki Celerio : കാത്തിരുന്ന ആ പുതിയ അതിഥി എത്തിയിരിക്കുന്നു. പുതിയ വിശേഷങ്ങളുമായി പ്രിയതാരം താരകല്യാൺ. കുറെ കാലമായി ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന അതിഥി വീട്ടിലെത്തിയ സന്തോഷത്തിലാണ് താര കല്യാണും മകൾ സൗഭാഗ്യയും. ആരായിരുന്നു ആ കാത്തിരുന്ന അതിഥി എന്നല്ലേ? ഇതൊരു കാറാണ് കേട്ടോ.

വർഷങ്ങൾക്കുശേഷമാണ് താര കല്യാൺ ഇപ്പോൾ പുതിയ ഒരു കാർ വാങ്ങുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ ഈ ആഗ്രഹത്തിന് പുറകെയായിരുന്നു താനെന്നും ഇപ്പോൾ ഈ ആഗ്രഹം സാധിച്ചപ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് തനിക്ക് തോന്നുന്നത് എന്നും താര കല്യാൺ പറയുന്നു. കാർ വാങ്ങാൻ പോയ വീഡിയോ ഒരു വ്ലോഗായി ആരാധകർക്ക് മുൻപിൽ താരം എത്തിച്ചിട്ടുണ്ട്. ഈ പുതിയ കാർ സ്വന്തമാക്കുന്നതിന് മുൻപ് താരമുപയോഗിച്ചിരുന്നത് ഹോണ്ട സിറ്റി എന്ന കാറാണ് ആ കാർ കൊടുത്തിട്ടാണ് ഇപ്പോൾ പുതിയ കാർ താരം സ്വന്തമാക്കിയിരിക്കുന്നത്. വർഷങ്ങളോളം താൻ കൊണ്ടുനടന്ന കാർ ആയിരുന്നു ഹോണ്ട സിറ്റി എന്നതിനാൽ തന്നെ അത് കൊടുക്കാൻ താരാ കല്യാണിന്റെ മനസ്സ് അനുവദിച്ചിരുന്നില്ല.

ആ കാർ കൊടുത്തപ്പോൾ വല്ലാത്ത സങ്കടവും താരം അനുഭവിച്ചിരുന്നു. ഇപ്പോൾ തനിക്ക് അത്ര വലിയൊരു വാഹനത്തിന്റെ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇപ്പോൾ പുതിയ വാഹനമായ സുസുക്കിയുടെ സിലേറിയോ സ്വന്തമാക്കിയിരിക്കുന്നത്. സൗഭാഗ്യയും, സൗഭാഗ്യയുടെ മകളും, താര കല്യാണും, ചേർന്നാണ് കാർ എടുക്കാൻ പോയത്. താക്കോൽ ഏറ്റുവാങ്ങിയത് പേരക്കുട്ടി സുദർശനയാണ്. സിലേറിയയുടെ ബ്ലാക്ക് നിറമുള്ള വണ്ടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഷോറൂമിൽ കാർ കാണുമ്പോൾ ഉള്ള താരത്തിന്റെ സന്തോഷവും, ആദ്യമായി പുതിയ കാർ ഓടിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ വെപ്രാളവും എല്ലാം വീഡിയോയിലൂടെ താരം പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കുന്നു. കാർ എടുത്തതിനുശേഷം താര നേരെ പോയത് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടെ വെച്ച് വാഹനപൂജയും കഴിഞ്ഞാണ് വീട്ടിലെത്തിയത്. മകൾ സൗഭാഗ്യയും, അർജുൻ വെങ്കിടേഷും വാഹനം ഓടിച്ചു നോക്കുന്നതിൽ ആണ് വീഡിയോ അവസാനിക്കുന്നത്.താരത്തിന്റെ കുടുംബത്തിലേക്ക് എത്തിയ ഈ പുതിയ അതിഥിയെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്.

Maruti Suzuki CelerioThara kalyanThara Kalyan New Car Maruti Suzuki Celerio