എത്ര കടുത്ത ടെൻഷനും അഞ്ചുമിനിട്ടിൽമാറാൻ സിമ്പിൾ ട്രിക്ക്…!!

എത്ര കടുത്ത ടെൻഷനും അഞ്ചുമിനിട്ടിൽമാറാൻ സിമ്പിൾ ട്രിക്ക്…!! പലരുടെയും പ്രശ്നമാണ് ടെന്‍ഷന്‍. ജോലി സ്ഥലത്തും. വീട്ടിലും എവിടെയും ടെന്‍ഷന്‍. എന്നാല്‍ ടെന്‍ഷന്‍ മാറാന്‍ നമുക്കു തന്നെ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്തമോ ജോലിയോ അല്ല. നമ്മുടേത് മാത്രമാണെന്നു തിരിച്ചറിയണം. സാഹചര്യങ്ങളോ ആളുകളോ അല്ല. നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്. ടെന്‍ഷന്‍ മാറാന്‍ നമ്മുടെ ഭാഗത്തു നിന്ന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ ബോധമുള്ളവരായിരിക്കുക. അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി പ്രവര്‍ത്തിക്കുക. ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം. കൃത്യസമയത്ത് അല്ലെങ്കില്‍ അല്‍പ്പം നേരത്തെ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ ഇത് ഏറെ ഉപകരിക്കും. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിന് അനുസരിച്ചു വര്‍ഗീകരിക്കുക. അതു കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താല്‍ക്കാലിക മറവികള്‍ ഉണ്ടാകാതിരിക്കും. ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റു കാര്യങ്ങള്‍ എന്നിവ ഒഴിവാക്കുക. നോ പറയാന്‍ പഠിക്കുക. സാധിക്കുമെങ്കില്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക. സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്തത്തിലും പ്രവര്‍ത്തിക്കുക. നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്നങ്ങള്‍ മേലധികരികളിലേയ്ക്ക് എത്തിക്കുക. അതുവഴി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. നമ്മെ ചിന്താകുലരാക്കുന്ന, ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ കാര്യങ്ങള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക. ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാന്‍ ശ്രമിക്കുക. സമയം ക്രമീകരിക്കുക, പ്രധാന്യവും ആവശ്യവും അനുസരിച്ചു മാത്രം സമയം ചെലവഴിക്കുക. ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലി ചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക. ഒരു കാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അതു വിട്ടുകളഞ്ഞ് മുന്നോട്ട് പോകുക. ഊഹങ്ങള്‍ നിര്‍ത്തി വ്യക്തത നേടുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs