ഹണിമൂണിന് മുന്നേ ഗുലാബി വീഡിയോ പുറത്ത്.!! ആഹാ, എന്തൊരു നല്ല ആചാരങ്ങൾ; വരാനില്ല വധു മാത്രം ചെണ്ട കൊട്ടി ആഘോഷമാക്കി സ്വാസിക.!! | Swaswika Vijay Gulabi Day Video Out

Swaswika Vijay Gulabi Day Video Out : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. 2009-ൽ ‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് കാലെടുത്ത് വച്ചത്. എന്നാൽ പിന്നീട് ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കാലെടുത്തു വച്ച താരം 2014 ഓടെ കൂടുതലായും മിനിസ്‌ക്രീനിലാണ് താരമായി മാറിയത്.

മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലും താരമായി മാറി. പിന്നീട് നിരവധി സീരിയലുകളിലും, സിനിമകളിലും വലുതും ചെറുതുമായ അഭിനയം കാഴ്ചവെച്ച സ്വാസിക നല്ലൊരു അവതാരികയായും തിളങ്ങി നിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വാസികയുടെ വിവാഹം കഴിഞ്ഞത്. ടെലിവിഷൻ താരവും, മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയെ വിവാഹം. രണ്ടു പേരും ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ ഒരുമിച്ചഭിനയിച്ചിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപുള്ള ഗുലാബി ചടങ്ങിൻ്റെ വിശേഷമാണ് താരം താരത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കളും, സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഈ ചടങ്ങിൽ സ്വാസിക മനോഹരിയായി അണിഞ്ഞൊരുങ്ങി അച്ഛൻ്റെയും അമ്മയുടെയും മധ്യത്തിലിരുന്ന് സ്വാസികയ്ക്ക് ഓരോരുത്തരായി വന്ന് റോസിൻ്റെ മാലയണിയിക്കുകയും, മധുരം നൽകുകയുമായിരുന്നു.

പിന്നീട് പലതരത്തിലുള്ള ഗെയിമുകളും നടത്തി. ശേഷം സ്വാസിക വസ്ത്രമൊക്കെ മാറി വരികയായിരുന്നു. പിന്നീട് കസിൻസിൻ്റെ കൂടെ സ്വാസിക മനോഹരമായ നൃത്തം നടത്തി. വീഡിയോയുടെ അവസാനം ഞാൻ ഇന്ന് അറിയപ്പെടുന്ന ഒരു സ്വാസികയായി മാറാൻ കാരണം അമ്മയാണെന്ന് പറയുകയാണ്. പിന്നീട് കാര്യാ കാര്യസ്ഥൻ സിനിമയിലെ മംഗളങ്ങൾ എന്ന മനോഹര ഗാനത്തിലൂടെ സ്വാസികഎല്ലാവർക്കും മധുരം നൽകുന്നതോടെ ഗുലാബി ചടങ്ങ് വീഡിയോ അവസാനിക്കുകയാണ്.