സ്വാസികക്ക് കൊടുക്കാൻ ബാക്കി വെച്ച ഉമ്മയുമായി അലൻസിർ!! ഇവളുടെ അഭിനയം കണ്ടു എനിക്ക് പോലും നാണം വന്നു; തുറന്നു പറഞ്ഞു അലൻസിർ… | swasika Share Selena’s Eldhochayan

swasika Share Selena’s Eldhochayan : സിനിമ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ താരമാണ് സ്വാസിക. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരി ആയും സീത എന്ന സീരിയലിലെ സീതയായും പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ചെമ്പൻ വിനോദിന്റെ ഭാര്യയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തിയാണ് താരം.

കൂടുതൽ കരുത്തുറ്റ വേഷങ്ങളിലൂടെ ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധേയ ആവാനും സ്വാസികക്ക് സ്വാധിക്കുന്നുണ്ട്. ഈയടുത്താണ് വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വാസിക സ്വന്തമാക്കിയത്.നർത്തകിയും ടെലിവിഷൻ അവതാരകയും കൂടിയാണ് താരം. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം ചുവടുവെച്ചത്. ദത്തുപുത്രി, സീത എന്നീ സീരിയലുകളാണ് താരത്തിന് ഏറ്റവും അധികം ജനപ്രീതി നേടിക്കൊടുത്തത്.

ടെലിവിഷൻ രംഗത്ത് സജീവം എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിൽ വളരെയധികം സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോൾ സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. സിനിമാതാരമായ അലൻസിയർ ലെ ലോപ്പസിനൊപ്പമുള്ള ഒരു ചിത്രമാണ് ഇത്. 1998ൽ ദയ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.

അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഗപ്പി, കിസ്മത്ത്, തോപ്പിൽ ജോപ്പൻ, കോൾഡ് കേസ്, ചതുർമുഖം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ചതുരം’ എന്ന പുതു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രമാണ് സ്വാസിക പങ്കു വച്ചിരിക്കുന്നത്. സിദ്ധാർദ്ധ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത് സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ ചേർന്നാണ്.ഈ പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ അലൻസിയർ തന്റെ കവിളത്ത് ചുംബനം നൽകുന്ന ചിത്രവും സ്വാസിക പങ്കുവെച്ചിട്ടുണ്ട്.