ജഗന് കണക്കിന് കൊടുത്ത് ബാലേട്ടൻ…👌🔥 അനിയന്മാർ ഈ ഏട്ടന്റെ പ്രാണനാണ്…🥰😍 തമ്പിയാണ് എല്ലാത്തിന്റെയും കാരണക്കാരൻ എന്ന് ബാലൻ അറിയുന്നുവോ..!?😲😳

ജഗന് കണക്കിന് കൊടുത്ത് ബാലേട്ടൻ…👌🔥 അനിയന്മാർ ഈ ഏട്ടന്റെ പ്രാണനാണ്…🥰😍 തമ്പിയാണ് എല്ലാത്തിന്റെയും കാരണക്കാരൻ എന്ന് ബാലൻ അറിയുന്നുവോ..!?😲😳 ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. നടി ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയുടെ നിർമ്മാതാവ്. സാന്ത്വനം വീട്ടിൽ ബാലനും ദേവിയുമാണ് അച്ഛനും അമ്മയും. അനുജന്മാരാണ് അവരുടെ മക്കൾ. ഹരിയും ശിവനും കണ്ണനും. അപർണയെ പ്രണയിച്ച് തന്റെ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു ഹരി. ആകസ്മികമായാണ് അഞ്‌ജലി ശിവന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

സന്തോഷകരമായി മുന്നോട്ടുപോകുന്ന കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അപർണയുടെ അച്ഛൻ തമ്പിയാണ്. തമ്പിക്ക് സാന്ത്വനത്തിലുള്ള ഓരോ ആൾക്കാരോടും തീർത്താൽ തീരാത്ത പകയാണ്. തമ്പിയുടെ പകയുടെ ഭാഗമായി ദിവസങ്ങളോളം ശിവൻ പോലീസ് ലോക്കപ്പിൽ കിടക്കേണ്ടി വന്നു. ശിവനെ പോലീസ് ഉപദ്രവിക്കുന്നത് അഞ്‌ജലിക്ക് കാണേണ്ടിയും വന്നു. അതിനെല്ലാം ഒടുവിൽ സാന്ത്വനത്തിൽ എത്തി ഒരു നാടകം കളിച്ച് തമ്പി ശിവനെ രക്ഷിക്കുന്നു എന്ന് വരുത്തിത്തീർക്കുകയായിരുന്നു.

ശിവൻ ലോക്കപ്പിൽ നിന്നും പുറത്തിറങ്ങിയതോടെ ബാലനും അനുജന്മാരും ജഗന്റെ വീട്ടിലേക്ക് പോകുന്നതാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. അനിയന്മാർ എന്ന് പറഞ്ഞാൽ ഈ ഏട്ടന് തന്റെ പ്രാണൻ തന്നെയാണ് എന്നാണ് പ്രൊമോ വീഡിയോയിൽ പറയുന്നത്. ജഗന് കണക്കിന് കൊടുക്കുന്ന ബാലേട്ടനെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. എന്താണെങ്കിലും ജഗന് കിട്ടേണ്ടത് കിട്ടി എന്ന് തന്നെയാണ് പ്രൊമോക്ക് താഴെ സീരിയൽ ആരാധകർ കമന്റ് ചെയ്യുന്നത്. ശിവനുണ്ടായ ഈ ദുരന്തത്തിന് കാരണക്കാരൻ തമ്പി തന്നെയാണെന്ന് എങ്ങനെയെങ്കിലും ബാലേട്ടൻ ഒന്നറിഞ്ഞാൽ മതിയെന്നാണ് സാന്ത്വനം പ്രേക്ഷകർ പറയുന്നത്.

ആ ഒരു രംഗത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത്. അതേ സമയം സാന്ത്വനം സീരിയലിന്റെ ലോഗോയെക്കുറിച്ചും ഒരു ചർച്ച സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇപ്പോൾ സജീവമാണ്. സീരിയലിന്റെ ലോഗോയിൽ ദേവിയെയും ബാലനെയുമാണ് കാണിക്കുന്നത്. ഈ സീരിയലിലെ യഥാർത്ഥ നായകനും നായികയും ഞങ്ങളുടെ ശിവേട്ടനും അഞ്ജുവും ആണെന്നും അവരെ ലോഗോയിൽ ഉൾപ്പെടുത്തണമെന്നുമാണ് ശിവാഞ്ജലി ആരാധകർ ആവശ്യപ്പെടുന്നത്.