ശിവൻ ജയിലിൽ..!!😓😰 സാവിത്രിയുടെ കൈകൾ ശിവന് നേരെ ചൂണ്ടപ്പെടുമ്പോൾ😳 തമ്പിയുടെ ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നുവോ..!?😲😱

ശിവൻ ജയിലിൽ..!!😓😰 സാവിത്രിയുടെ കൈകൾ ശിവന് നേരെ ചൂണ്ടപ്പെടുമ്പോൾ😳 തമ്പിയുടെ ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നുവോ..!?😲😱 കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരയ്ക്കുള്ളത്. തുടക്കം മുതൽ തന്നെ റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരമ്പരയിലെ ശിവനും അഞ്ജലിയുമാണ് പ്രേക്ഷകമനം കവർന്ന രണ്ടു കഥാപാത്രങ്ങൾ. തുടക്കത്തിൽ ഇരുവരും തമ്മിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ വൻ കലഹം ആയിരുന്നെങ്കിലും ഈയിടെ മനസ്സുതുറന്ന് പരസ്പരം സംസാരിച്ചതോടെ ഇനിയുള്ള എപ്പിസോഡുകൾ ശിവാഞ്ജലി പ്രണയം യാതൊരു മറയുമില്ലാതെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

സോഷ്യൽമീഡിയയിലും ഒട്ടേറെ ആരാധകരാണ് ശിവാഞ്ജലിക്കുള്ളത്. ശിവനും അഞ്ജലിയുമായി എത്തുന്ന സജിനും ഗോപികയ്ക്കും ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ വന്നതോടെ ഏറെ നിരാശയിൽ ആയിരിക്കുകയാണ് ആരാധകർ. ജഗനെ തല്ലിയതിന്റെ പേരിൽ ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ വെച്ച് ശിവനെ ആക്രമിക്കുന്നതും അത് കണ്ടുനിൽക്കുന്ന അഞ്‌ജലി വിങ്ങിപ്പൊട്ടുന്നതുമാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്.

പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സാവിത്രി ശിവനെതിരെ തിരിയുകയാണ്. കുറ്റപ്പെടുത്തലുകളുമായി ശിവൻറെ നേരെ കൈചൂണ്ടുന്ന സാവിത്രിയെ നോക്കിനിൽക്കുകയാണ് സാന്ത്വനത്തിന്റെ തണലായ ബാലേട്ടൻ. എന്താണെങ്കിലും ശിവൻറെ നിരപരാധിത്വം തെളിയിക്കണമെന്നും അഞ്ജലിയുടെ ഈ വേദന ഇനിയും നീട്ടിക്കൊണ്ടു പോകരുതേ എന്നുമാണ് പ്രേക്ഷകരുടെ അഭ്യർത്ഥന. തമിഴിൽ സൂപ്പർ ഹിറ്റായി തുടരുന്ന പാണ്ഡിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്കാണ് മലയാളത്തിലെ സാന്ത്വനം.

തമിഴിൽ നടി സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും ശിവന്റെയും അഞ്ജലിയുടെയും ഫാൻസ്‌ തന്നെയാണ്. ശിവൻ ജയിലിലാകുന്നു എന്ന വാർത്ത ഏറെ നിരാശയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. എല്ലാത്തിനും പിന്നിൽ തമ്പിയുടെ വക്രബുദ്ധി തന്നെയെന്ന് എല്ലാവർക്കുമറിയാം. ഇതിന് തമ്പിക്ക് നല്ലൊരു തിരിച്ചടി കിട്ടണേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.