സാന്ത്വനത്തിൽ അതിഥിയായി തമ്പി…😲👌 തമ്പിയുടെ മാറ്റത്തിൽ അത്ഭുതം പൂണ്ട് ദേവിയും കൂട്ടരും…🙄😳

സാന്ത്വനത്തിൽ അതിഥിയായി തമ്പി…😲👌 തമ്പിയുടെ മാറ്റത്തിൽ അത്ഭുതം പൂണ്ട് ദേവിയും കൂട്ടരും…🙄😳 കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്തുള്ള പരമ്പരയിലെ ശിവൻ, അഞ്ജലി എന്നീ കഥാപാത്രങ്ങൾക്കാണ് ആരാധകർ ഏറെയും ഉള്ളത്. നടൻ സജിൻ ശിവൻ എന്ന കഥാപാത്രമായെത്തുമ്പോൾ ഗോപിക അനിലാണ് അഞ്ജലി എന്ന കഥാപാത്രമായെത്തുന്നത്.

പരമ്പരയുടെ പുതിയ പ്രൊമോയിൽ സാന്ത്വനത്തിൽ എത്തുന്ന തമ്പിയെയാണ് കാണിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് തമ്പിയിൽ കാണുന്നത്. വളരെ സൗമ്യമായ സ്വഭാവം കൊണ്ട് സാന്ത്വനത്തിലുള്ളവരുടെ മനം കീഴടക്കുകയാണ് തമ്പി. രോഹിത്ത് എന്ന നടനാണ് തമ്പി എന്ന ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനത്തിലെത്തിയ തമ്പി എല്ലാവരുമായി ഭക്ഷണം കഴിക്കുന്നതിലും കൊച്ചുവർത്തമാനം പറയുന്നതിലുമൊക്കെ ഒന്നിച്ചുകൂടുകയാണ്.

സാവിത്രിക്ക് ചികിത്സക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ അതെല്ലാം ചെയ്യാമെന്നും തമ്പി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാലന്റെ നിലവിലെ സാമ്പത്തികബാധ്യതകളെക്കുറിച്ചും തുറന്നുചോദിക്കുകയാണ് തമ്പി. എന്തുകൊണ്ടും വലിയൊരു മാറ്റം തന്നെയാണ് തമ്പിക്ക് വന്നതെന്ന് മനസിലാക്കുകയാണ് സാന്ത്വനത്തിന്റെ പ്രിയപ്രേക്ഷകർ. ഏഷ്യാനെറ്റിൽ രാത്രി ഏഴ് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന പരമ്പരയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് ശിവന്റെയും അഞ്ജലിയുടെയും പ്രണയരംഗങ്ങൾ തന്നെയാണ്. സാവിത്രിക്ക് സഹായത്തിനായി പോയ അഞ്ജലി തിരികെ വരുന്നതായി ശിവനെ അറിയിക്കുന്നുണ്ട്.

അഞ്ജലി സാന്ത്വനത്തിൽ തിരിച്ചെത്തുന്നതോടെ സാന്ത്വനത്തിലെ പഴയ സന്തോഷമെല്ലാം വീണ്ടും തിരികെ വരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമിക്കുന്ന പരമ്പരയുടെ സംവിധായകൻ ആദിത്യൻ ആണ്. ഏഷ്യാനെറ്റിൽ ഹിറ്റായി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന വാനമ്പാടി എന്ന പരമ്പരയുടെ അതെ ടീമ് തന്നെയാണ് സാന്ത്വനത്തിന്റെ പിന്നിലും.