ദേവിയെ കുറ്റപ്പെടുത്തിയ ജയന്തിക്ക് കണക്കിന് കൊടുത്ത് അഞ്ജുവും അപ്പുവും…👌🔥 ഒരു രാത്രി പോലും പിരിഞ്ഞിരിക്കാനാകാതെ ശിവനും അഞ്‌ജലിയും…😍🔥

ദേവിയെ കുറ്റപ്പെടുത്തിയ ജയന്തിക്ക് കണക്കിന് കൊടുത്ത് അഞ്ജുവും അപ്പുവും…👌🔥 ഒരു രാത്രി പോലും പിരിഞ്ഞിരിക്കാനാകാതെ ശിവനും അഞ്‌ജലിയും…😍🔥 മലയാളം ടെലിവിഷൻ റേറ്റിംഗ് ചാർട്ടിൽ ചരിത്രം സൃഷ്ടിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളത അടിവരയിട്ട് പറയുന്ന സാന്ത്വനത്തിന് ഏറെ ആരാധകരാണുള്ളത്. സാന്ത്വനം കുടുംബത്തിലെ ഓരോ സംഭവവികാസങ്ങളും പ്രേക്ഷകർ ഏറെ കൗതുകത്തോടെയാണ് കാണാറുള്ളത്. ബാലന്റെയും ദേവിയുടെയും ജീവിതം അവരുടെ അനുജന്മാർക്ക് വേണ്ടിയുള്ളതാണ്. ഹരിയും ശിവനും കണ്ണനും അവർക്ക് അവരുടെ മക്കൾ തന്നെയാണ്.

ഹരിയുടെ ഭാര്യയായി അപർണയും ശിവൻറെ ഭാര്യയായി അഞ്ജലിയും സാന്ത്വനത്തിലേക്ക് എത്തിയതോടെയാണ് കഥ പുതിയ വഴിത്തിരിവിലേക്ക് കടന്നത്. അമരാവതിയിലെ തമ്പിയുടെ മകളാണ് അപർണ. മകൾ ഗർഭിണിയായതോടെയാണ് തമ്പി അപർണയെ സ്വീകരിക്കാൻ തയ്യാറായത്. അമരാവതിയിൽ കുറച്ചുദിവസങ്ങൾ പോയി നിന്നെങ്കിലും സാന്ത്വനം വീടിൻറെ കെട്ടുറപ്പ് മനസ്സിലാക്കി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ അപർണ. സാവിത്രിയുടെ രോഗാവസ്ഥ മനസ്സിലാക്കി ശിവനും അഞ്ജലിയും ദിവസങ്ങളായി അഞ്ജലിയുടെ വീട്ടിൽ തന്നെയാണ്.

അവിടെ ജയന്തിയുമുണ്ട്. കഴിഞ്ഞ എപ്പിസോഡിലാണ് സാവിത്രിയെ കാണാൻ ദേവിയും അപർണ്ണയും അവിടെയെത്തിയത്. തൻറെ പതിവ് സ്വഭാവം കൊണ്ട് ദേവിയേയും അപർണ്ണയും കുത്തിനോവിക്കാൻ ജയന്തി ശ്രമിക്കുന്നുണ്ടായിരുന്നു. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ദേവിയെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്ന ജയന്തിയെ അപർണ്ണയും അഞ്ജലിയും ചേർന്നു പ്രതിരോധിക്കുന്നതാണ് കാണിക്കുന്നത്. കുഞ്ഞ് ഉണ്ടാകാത്തതിന്റെ പേരിൽ ദേവിയെ പരിഹസിക്കുന്ന ജയന്തിക്ക്‌ അഞ്ജലിയും അപർണയും ചേർന്ന് കണക്കിന് കൊടുക്കുന്നത് കാണാം.

അതേസമയം ഒരു രാത്രി പിരിഞ്ഞിരിക്കുന്ന അഞ്ജലിയുടെയും ശിവന്റെയും വിരഹവേദനയും പ്രൊമോ വീഡിയോയിൽ കാണാം. ഒരു രാത്രി പോലും പിരിഞ്ഞിരിക്കാൻ ആവാത്തവിധം ശിവാഞ്ജലി പ്രണയം അതിതീവ്രമായി കഴിഞ്ഞു എന്ന് തന്നെയാണ് പ്രേക്ഷകർക്ക് മനസ്സിലാവുന്നത്. അതിൽ ഏറെ സന്തോഷിക്കുന്നത് സാന്ത്വനം ആരാധകർ തന്നെയാണ്. ഇനിയുള്ള എപ്പിസോഡുകളിൽ എന്തായാലും ശിവാഞ്ജലി പ്രണയം പൂത്തു തളിർക്കും എന്നുറപ്പാണ്. സാന്ത്വനത്തിന്റെ പുത്തൻ എപ്പിസോഡുകൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.