കറിവെക്കാൻ നല്ലത് നെയ്യ്മീൻ…🤤😋 മൂവായിരത്തോളം രൂപക്ക് മീൻ വാങ്ങി തൃശൂർ ശക്തൻ മാർക്കട്ടിനെ ഇളക്കി മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി..!!🔥🔥

കറിവെക്കാൻ നല്ലത് നെയ്യ്മീൻ…🤤😋 മൂവായിരത്തോളം രൂപക്ക് മീൻ വാങ്ങി തൃശൂർ ശക്തൻ മാർക്കട്ടിനെ ഇളക്കി മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി..!!🔥🔥 ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയതാരമായി മാറിയ വ്യക്തിയാണ് സുരേഷ് ഗോപി. മികച്ച അഭിനയം കൊണ്ടും നല്ല അടിപൊളി ഡയലോഗുകൾ കൊണ്ടും മലയാളികൾക്കിടയിൽ അന്നും ഇന്നും മിന്നും താരമാണ് സുരേഷ് ഗോപി.  അഭിനയത്തിനൊപ്പം സാമൂഹ്യസേവന ത്തിലും മുൻപന്തിയിൽ നിൽക്കുന്ന താരം പക്ഷേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല.

അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ അറിയാൻ ആരാധക്ക് ഒരു പ്രത്യേക താല്പര്യം തന്നെയുണ്ട്. തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ  വൈറലായി മാറിയിട്ടുള്ളത്. മാർക്കറ്റിൽ എംപി ഫണ്ടിൽനിന്നു നൽകിയ ഒരു കോടി രൂപ ഉപയോഗിച്ച് ചെയ്യാനിരിക്കുന്ന നവീകരണ പ്രവൃത്തികൾ നേരിട്ട് കണ്ടു വിലയിരുത്താൻ എത്തിയതായിരുന്നു താരം.

അതിന്റെ കൂടെ കുറച്ച് മീനും കൂടെ വാങ്ങാൻ നിന്നപ്പോൾ സോഷ്യൽ മീഡിയയും ഒന്നുഷാറായി കറിവയ്ക്കാൻ ഏതാ നല്ല മീൻ എന്നു ചോദിച്ചതിന് നെയ്മീൻ എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി. താരത്തെ കണ്ടപാടെ ശക്തൻ മാർക്കറ്റ് ആഘോഷ പരമായി മാറിയിരുന്നു. മീനിന്റെ വില കൂടി ചോദിച്ചപ്പോൾ പിന്നെ ആഘോഷ പൂരമായി മാറി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്നനെയ്യ് മീനാണ് സുരേഷ് ​ഗോപി വാങ്ങിച്ചത്. മൂവായിരം രൂപയ്ക്ക് അടുത്താണ് മീനിന്റെ വില.

പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും സുരേഷ് ഗോപി നിർദേശിച്ച താരം ആരാധകർക്കിടയിൽ വീണ്ടും പ്രിയങ്കരനായി മാറുകയായിരുന്നു. തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത്  മത്സരാർത്ഥി ആയിരുന്ന  സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാർക്കറ്റ് നവീകരണത്തിന് പണം നൽകുമെന്നാണ് സുരേഷ് ​ഗോപി വാക്കും നൽകിയത്. ഈ വാക്കാണ് സുരേഷ് ​ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.