Suresh Gopi My Source of Energy Radhika Nair : മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു ഫാമിലി സൂപ്പർസ്റ്റാർ ആണ് സുരേഷ് ഗോപി. താരത്തിന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. സുരേഷ് ഗോപിയുടെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ ഊർജ്ജത്തിന്റെ സ്രോതസ്സ് എന്ന കുറിപ്പോടെ ഭാര്യ രാധികേ ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് സിനിമാ നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി പങ്കുവെച്ചിട്ടുള്ളത്. സുരേഷ് ഗോപി എന്ന നടനെയും രാഷ്ട്രീയക്കാരനെയും ജനനായകനെയും നെഞ്ചിലേറ്റിയ ഒരു വലിയ സമൂഹമാണ് കേരള സമൂഹം. ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുള്ള സ്രോതസ്സ് ആണെങ്കിൽ സ്വന്തം ഭാര്യയായ രാധികയും. ഭാര്യ രാധികയെ ചേർത്തുപിടിച്ച് നിൽക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം മലയാളികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
മനോഹരമായ ചിത്രത്തിന് സുരേഷ് ഗോപി നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ഞു ചുരിദാറിൽ സുന്ദരിയായി മുന്നിൽ നിൽക്കുന്ന രാധികയെ ചേർത്തു പിടിച്ച് പിറകിൽ സുരേഷ് ഗോപി നിൽക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ആഹാ മലയാള മണ്ണിന്റെ സൂപ്പർ ജോഡികൾ’ എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സുരേഷ് ഗോപി പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ‘മനുഷ്യൻ തന്റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്റെ ശക്തി എന്നത് അവന്റെ നല്ല പാതിയാണ്’ , ‘വിജയിച്ച ഓരോ വ്യക്തിയുടെയും പിന്നിൽ ഒരു സ്ത്രീയുണ്ട്. തീർച്ചയായും അവളാണ് നിങ്ങളുടെ ഊർജ്ജം’ എന്നിങ്ങനെ നീളുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകൾ.
സിനിമയിലൂടെ പൊതുരംഗത്തേക്ക് എത്തിയ സുരേഷ് ഗോപി, പോലീസ് വേഷങ്ങളിലുള്ള ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ചവെച്ചു. നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.