ഭാഗ്യ സുരേഷ് വിവാഹിതയായി.!! സുരേഷേട്ടന്റെ മകൾ ഇനി ശ്രേയസിന് സ്വന്തം; വധു വരന്മാർക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞ് നരേന്ദ്ര മോദി.!! | Suresh Gopi Daughter Bhagya Suresh Get Married

Suresh Gopi Daughter Bhagya Suresh Get Married : മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയായി. കഴിഞ്ഞ കുറച്ച് ദിവസമായി സുരേഷ് ഗോപിയുടെയും മകളുടെയും വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പ്രേക്ഷകരോട് വളരെ അടുത്ത് നിൽക്കുന്ന സ്വഭാവമായതിനാൽ തന്നെ സുരേഷ് ഗോപിക്ക് ജനപ്രീതി വളരെയധികം ആണ്.

ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് വിവാഹം നടന്നത്. ജനുവരി 17ന് രാവിലെ 8:45 ആയിരുന്നു മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി സുപ്രധാന വ്യക്തികളാണ് താരത്തിന്റെ മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായി എത്തിച്ചേർന്നത്. നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട് നടന്നത്. വൻതാര നിരയാണ് ഈ വിവാഹത്തിനായി കാത്തിരുന്നത്. മോഹൻലാൽ,മമ്മൂട്ടി, ദിലീപ് ഖുശ്ബു എന്നിവരൊക്കെ നേരത്തെ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

വിവാഹ തലേന്നത്തെ ചടങ്ങിലും മോഹൻലാലും മമ്മൂട്ടിയും കുടുംബവും സജീവ സാന്നിധ്യം ആയിരുന്നു. വിവാഹ തലേന്നത്തെ മുതൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും ഫോട്ടോകളും താരങ്ങളും പങ്കുവെക്കുന്നുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ.ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് കൂടി ആണ് ശ്രേയസ്. അത് കൊണ്ട് തന്നെ ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് ഉണ്ട് . സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് നിലവിൽ ക്ഷണം.