മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനൊപ്പം തന്നെ, മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യയും മുൻ പത്രപ്രവർത്തക കൂടിയായ സുപ്രയ. കൂടാതെ സിനിമ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്റെ കോ ഫൗണ്ടര്‍ കൂടിയാണ് ഇപ്പോൾ സുപ്രിയ. മകള്‍ അലംകൃതയുടെയും താരങ്ങളുടെയും യാത്രയും വിവരങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, പ്രിത്വിരാജ് വീട്ടിലേക്ക് എത്തിയ സന്തോഷ വാർത്ത പങ്കിടുകയാണ് അമ്മ മല്ലിക സുകുമാരൻ. ഷൂട്ടിങ് തിരക്കുകൾ എല്ലാം കഴിഞ്ഞുകൊണ്ട് തലസ്ഥാനത്ത് എത്തിയ മകൻ പൃഥ്വിരാജും മരുമകൾ സുപ്രിയയും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് മാതാവ് മല്ലികാ സുകുമാരൻ പങ്കിട്ട പോസ്റ്റ് സോഷ്യൽ മീഡിയയാകെ ശ്രദ്ധേയമായി മാറി. “എന്റെ എമ്പുരാൻകുട്ടൻ വന്നേ…On his way to the next location….Thank you Deepu for the nice click” ഇപ്രകാരമാണ് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ മകൻ പ്രിത്വിരാജിനും മരുമകൾ സുപ്രിയക്കും ഒപ്പമുള്ള ചിത്രം പങ്കിട്ടത്.
മോളിവുഡ് സിനിമ ലോകമാകെ വെയിറ്റ് ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രത്തിൻറെ മൂന്നാം ഷെഡ്യൂൾ ന്യൂയോർക്കിലാണ് നടന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെയും ടോവിനോ തോമസ് അമേരിക്കയിൽ എത്തിയതിന്റെയും വിശേഷങ്ങളൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 5നാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
ഇരുപതോളം വിദേശ ചിത്രങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയും ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അമ്മ മല്ലികയെ കാണാനായി പൃഥിയും സുപ്രിയയും എത്തിയത്. ഇരുവരുടെയും അമ്പല ദർശനത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.