പുതിയ രുചിയിൽ ഒരു കിടിലൻ മാജിക് ജ്യൂസ്!! എത്ര കനത്ത ചൂടിലും ദാഹമകറ്റാൻ ഈ ഒരൊറ്റ പാനീയം മതി… | Summer Cool Drink Recipe Malayalam

Summer Cool Drink Recipe Malayalam : ചൂട് സമയത്ത് എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ ഉണ്ടാകാറുണ്ടോ? വേനൽ കാലത്ത് മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്നത് നാരങ്ങ വെള്ളവും, പൊടി കലക്കിയുള്ള ജ്യൂസുമെല്ലാം ആയിരിക്കും. എന്നാൽ അതിന് പകരമായി ഉപയോഗിക്കാവുന്ന വളരെയധികം ഔഷധഗുണങ്ങളുള്ള രുചികരമായ ഒരു ദാഹശമനിയുടെ കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു പാനീയം ഉണ്ടാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ആഫ്രിക്കൻ മല്ലിയുടെ ഇലയാണ്. ഇതിന്റെ ഒന്നോ രണ്ടോ ഇലയുടെ തണ്ട് ഉണ്ടെങ്കിൽ തന്നെ ആവശ്യമുള്ളത്രയും പാനീയം തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു പാനീയം തയ്യാറാക്കാനായി ആദ്യം മിക്സിയുടെ ജാറിലേക്ക് ആഫ്രിക്കൻ മല്ലിയുടെ ഒരില കൈകൊണ്ട് നുറുക്കി ഇടുക.

ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ അത്രയും പഞ്ചസാര, കുറച്ച് വെള്ളം എന്നിവ ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക. അടിച്ചെടുത്ത പാനീയം അരിച്ച് മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി ഒരു നാരങ്ങ കൂടി പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. അതിനുശേഷം ഗ്ലാസിൽ ഐസ്, കുറച്ച് കസ്കസ് എന്നിവ ഇട്ടു കൊടുത്ത് അതിനു മുകളിലേക്ക് തയ്യാറാക്കി വെച്ച പാനീയം ഒഴിക്കുക. ഇത്രയും ചെയ്താൽ അടിപൊളി ദാഹശമനി റെഡിയായി കഴിഞ്ഞു.

വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതും എന്നാൽ എത്ര കടുത്ത വേനൽക്കാലത്തും ദാഹം ശമിപ്പിക്കാനും സാധിക്കുന്ന ഒരു അത്ഭുത പാനീയമാണ് ആഫ്രിക്കൻ മല്ലിയുടെ ഇല ഉപയോഗിച്ചുള്ള ഈയൊരു വെള്ളം. വീട്ടിൽ നാരങ്ങ ഇല്ല എങ്കിൽ അത് പിഴിഞ്ഞൊഴിക്കേണ്ട ആവശ്യമില്ല. അല്ലാതെ കുടിച്ചാലും ഈ ഒരു പാനീയത്തിന് നല്ല രുചിയാണ്. സാധാരണ കടകളിൽ നിന്നും വാങ്ങുന്ന മല്ലിയിലയുടെ മണം ആയിരിക്കില്ല ഈ ഒരു ഇലയ്ക്കുള്ളത്. മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും ആഫ്രിക്കൻ മല്ലിയുടെ സ്ഥാനം ഒരു പടി മുന്നിലാണ്. Video credit : Cheerulli Media

Rate this post