Subi Suresh Fiancee Rahul Interview : കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയായിരുന്നു സുബി സുരേഷ്. ഇപ്പോൾ സുബിയുടെ ഓർമ്മകൾക്ക് ഒരാണ്ട് തികയുകയാണ്. അവതാരകയായും നടിയായും പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടിയ വ്യക്തിത്വമാണ് സുബിയുടെത്.
കൊച്ചിൻ കലാഭവനിലൂടെയാണ് താരം മുന്നോട്ടുവന്നത്. നിരവധി സീരിയലുകളിലും 20ലധികം സിനിമകളിലും താരം അഭിനയിച്ചിരുന്നു. താരം അവതരിപ്പിച്ച കുട്ടിപ്പട്ടാളം എന്ന റിയാലിറ്റി ഷോ ആയിരുന്നു ഏറ്റവും അധികം ജനപ്രീതി പിടിച്ചു പറ്റിയത്. ആളുകളെ ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു വ്യക്തിയായിരുന്നു സുബി. തന്റെ ജീവിതശൈലി കൊണ്ട് തനിക്കുണ്ടായ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് താരം പലവട്ടം തന്റെ ആരാധകരോട് തുറന്നു പറഞ്ഞിട്ടുണ്ട്.
കൃത്യമല്ലാത്ത ഭക്ഷണരീതിയും മറ്റുമാണ് സുബിയെ മ,ര,ണത്തിലേക്ക് നയിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 22നാണ് സുബി മ,ര,ണപ്പെട്ടത്. പെട്ടെന്നുള്ള സുബിയുടെ മ,ര,ണവാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഈ ഓർമ്മ ദിവസത്തിൽ സുബിയെ വിവാഹം കഴിക്കാൻ ഉറപ്പിച്ചിരുന്ന, സുബിയുടെ ഭാവിവരൻ ആകേണ്ടിയിരുന്ന രാഹുൽ സുബിയുടെ ഓർമ്മകളുമായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുബിയുടെ കൈയും പിടിച്ച് എയർപോർട്ടിലൂടെ നടക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണിത്. രാഹുലിന്റെ കയ്യിൽ തൂങ്ങി വളരെ സന്തോഷവതി ആയിട്ടാണ് സുബി ദൃശ്യങ്ങളിൽ കാണുന്നത്.
സുബിയും രാഹുലും വിവാഹം കഴിക്കാൻ ഇരുന്ന വർഷം തന്നെയാണ് സുബിയുടെ മരണവും സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സുബിയുടെ ഓർമ്മകളിൽ നിന്ന് രാഹുലിന് ഇപ്പോഴും മുക്തി നേടിയിട്ടില്ല. സുബിയുടെ ഓർമ്മകളുമായി കഴിയുകയാണ് അദ്ദേഹം ഇന്നും. ശ്രീകണ്ഠൻ നായരാണ് സുബിയുടെയും രാഹുലിന്റെയും വിവാഹ വിശേഷങ്ങൾ പുറത്തെത്തിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പകർത്തിയത് ആകട്ടെ പ്രശസ്ത ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പേരെടുത്ത ജാസി ഗിഫ്റ്റ് ആണ്. ഷെയർ ചെയ്യപ്പെടുന്ന ഈ വീഡിയോയ്ക്ക് താഴെയായി നിരവധി ആളുകളാണ് സുബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്.