മീനിന്റെ വിലക്കയറ്റം ഇനി പേടിക്കണ്ട🐠🐟 മീൻ ഫ്രഷ് ആയി മാസങ്ങളോളം സൂക്ഷിക്കാം😍🔥

മീനിന്റെ വിലക്കയറ്റം ഇനി പേടിക്കണ്ട🐠🐟 മീൻ ഫ്രഷ് ആയി മാസങ്ങളോളം സൂക്ഷിക്കാം😍🔥 ചോറിനൊപ്പം മീൻകറിയും മീൻവറുത്തതും ഉണ്ടെങ്കിൽ ചോറ് കൊറച്ചു കൂടുതൽ കഴിക്കുന്നവരാണ് നമ്മളിൽ പലരും. മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ചുരുക്കം ചിലരിൽ നമ്മൾ മലയാളികളും പെടുന്നു എന്നത് യാഥാർഥ്യമായ ഒരു കാര്യമാണ്. ചെറുതും വലുതുമായ വിവിധ തരം മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കൊതിയോടെ കറിവെച്ചും വറുത്തും കഴിക്കുകയും ചെയ്യുന്നു. ഇറച്ചിയേക്കാൾ ഒരു പക്ഷെ പ്രാധാന്യം മീനുകൾക്കാണെന്നും അഭിപ്രായമുള്ളവർ ഉണ്ട്.

എന്നാൽ വർധിച്ചു വരുന്ന വിലക്കയറ്റത്തിൽ ഫ്രഷ് ആയി ലഭിക്കുന്ന മീൻ ഒരു ദിവസത്തിലധികം കേടാകാതെ സൂക്ഷിക്കാൻ കഴിയാത്തതു നമ്മളെ പ്രയാസത്തിലാഴ്ത്തുന്ന ഒരു കാര്യമാണ്. നമ്മുക്ക് കിട്ടുന്ന മീൻ തന്നെ അത്രക്ക് ഫ്രഷ് ആണെന്ന് വിശ്വസിച്ചു പറയാനും പറ്റില്ല. മൊത്ത കച്ചവടക്കാരിൽനിന്നും ചില്ലറവില്പനക്കാർക്കും അവരിൽ നിന്നും വീണ്ടും ഇടത്തരക്കാർക്കും ശേഷം നമ്മുടെ വീടുകളിൽ എത്തുമ്പോൾ തന്നെ കൊറച്ചു പഴക്കം വന്നേക്കാം.

അതിനു ശേഷം നമ്മുക്ക് എത്രനാൾ സൂക്ഷിക്കാൻ പറ്റും എന്ന് ചിന്തിച്ചിട്ടുണ്ടോ. കാലങ്ങളോളം മീൻ ഫ്രഷ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള എളുപ്പ മാർഗം ഉണ്ട്. നന്നായി കഴുകി വൃത്തിയാക്കിയ മീൻ ഒരു അടച്ചു വെക്കാവുന്ന പാത്രത്തിലോ കണ്ടെയ്നറിലോ ആക്കി വെച്ച ശേഷം അതിനു മുകളിലേക്കായി ധാരാളം വെള്ളം ഒഴിച്ച് കൊടുക്കുക. മീനിന് മുകളിലായി വെള്ളം നില്ക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. കേടാകാതെ രണ്ട് മാസം വരെ ഫ്രഷ് ആയിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Com Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post