കാത്തിരുന്ന കല്യാണം; ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല, ബിഗ് ബോസ് താരം ഷിയാസ് കരീം വിവാഹിതനായി.!! | Star Magic Fame Shiyas Kareem Marriage

Star Magic Fame Shiyas Kareem Marriage : മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട കലാകാരനാണ് ഷിയാസ് കരീം. ടെലിവിഷൻ ഷോകളിൽ അടക്കം തിളങ്ങി മലയാളി പ്രേക്ഷർകർക്ക് സുപരിചിതനായ ഷിയാസ് വിവാഹത്തിനായിരിക്കുകയാണ്. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയെയാണ് ഷിയാസ് കരീം വിവാഹം കഴിച്ചത്, നിലവിൽ എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. ഏതാനും സിനിമ-ടെലിവിഷന്‍ താരങളടക്കം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം പൂർത്തിയായത്.

മുൻപൊരിക്കൽ പലവിധ വിവാദങ്ങൾ ശേഷം മുടങ്ങിയ വിവാഹത്തിൽ നിന്നുമാണ് ഏറെക്കാലം തന്റെ സുഹൃത്തായിരുന്ന ദർഫ ഷിയാസിന്റെ പെണ്ണായി മാറിയത്.അതേസമയം ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഷിയാസ് കരീം. ഈ ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുകളായി എത്തിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

കേരളത്തിലെ തന്നെ അറിയപ്പെടുന്ന പരസ്യ മോഡലുകളിൽ ഒരാളാണ് ഇദ്ദേഹം. മോഡലിംഗ് രംഗത്ത് നിന്നാണ് ഇന്ന് കേരളം അറിയപ്പെടുന്ന ഒരു വ്യക്തിയായി ഷിയാസ് മാറിയത്. റിയാലിറ്റി ഷോയിൽ മാത്രമല്ല മലയാള സിനിമയിലും താരം ഇതിനോടകം തന്നെ മുഖം കാണിച്ചിരുന്നു. ക്യാപ്റ്റൻ, വീരം എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ബിഗ് ബോസ് സീസൺ ഒന്നിലെ വൈൽഡ് കാർഡ് എൻട്രിയായി ആണ് ഷിയാസ് ബിഗ് ബോസ് വീട്ടിലെത്തിയത്.

പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു. ഇദ്ദേഹമാണ് ഷോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഷിയാസ് എന്ന വ്യക്തിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ബിഗ്ബോസ് റിയാലിറ്റി ഷോ. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലും ഇപ്പോൾ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.സ്റ്റാർ മാജിക്ക് താരങ്ങൾ അടക്കം വിവാഹത്തിന് എത്തി.

Shiyas KareemShiyas Kareem MarriageStar Magic Fame Shiyas Kareem Marriage