താര കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി…😍😍 നടി ശ്രീലയ പെൺകുഞ്ഞിനു ജന്മം നൽകി…😍😘

താര കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി…😍😍 നടി ശ്രീലയ പെൺകുഞ്ഞിനു ജന്മം നൽകി…😍😘 സിനിമാ-സീരിയല്‍ നടി ലിസി ജോസും അവരുടെ രണ്ട് പെണ്‍മക്കളും മലയാളികൾക്ക് ഏറെ സുപരിചിതനാണ്. അമ്മയുടെ പാതയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിമാര്‍ കുറഞ്ഞ കാലം കൊണ്ട് സിനിമാ സീരിയൽ രംഗത്ത് സജീവമായി. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയാവുന്നത്. നടിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയും ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തിരുന്നു. ശ്രീലയയുടെ അനുജത്തിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ശ്രീലക്ഷ്മി ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താര കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിയിരിക്കുന്നു. ശ്രീലയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പുതുവർഷത്തിൽ ഞങ്ങൾക്ക് കിട്ടിയ സമ്മാനമാണ് കുഞ്ഞുവാവ എന്ന അടിക്കുറിപ്പോടെയാണ് ശ്രീലക്ഷ്മി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ കരംകൊണ്ട് തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു കുറച്ചുനാളുകളായി ശ്രീലയ.അടുത്തിടെ ഭര്‍ത്താവ് അടക്കം കുടുംബത്തിന്റെ കൂടെ പുറത്ത് വന്നപ്പോഴായിരുന്നു ശ്രീലയ ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. അന്ന് മുതലിങ്ങോട്ട് നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് അവരുടെ ആരാധകര്‍.

ഭര്‍ത്താവ് റോബിന്റെ കൂടെ വിദേശത്ത് ആയിരുന്നെങ്കിലും പ്രസവത്തിന് വേണ്ടിയാണ് ശ്രീലയ നാട്ടിലേക്ക് എത്തിയത് . നവംബറിലാണ് ഭര്‍ത്താവിന്റെ കൂടെ താന്‍ നാട്ടില്‍ എത്തിയതെന്ന് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു ഗര്‍ഭകാലം അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയതിന്റെ സന്തോഷം കൂടി നടി പങ്കുവെച്ചിരുന്നു.’ദൈവം അനുഗ്രഹിച്ചത് കൊണ്ട് ഇതുവരെയും പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. തുടക്കത്തിലുള്ള വൊമിറ്റിങ് പോലെയുള്ള പ്രശ്‌നങ്ങളും എനിക്ക് ഇല്ലായിരുന്നു. അത് ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. അവിടെ ഞങ്ങള്‍ ഒറ്റക്കുള്ള ജീവിതം ആയിരുന്നു. ഭര്‍ത്താവ് റോബിന്‍ ഓഫീസില്‍ പോകുമ്പോള്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

എങ്കിലും പ്രഗ്നന്‍സിയുടെ തുടക്കത്തില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്ന ആശ്വാസത്തിലാണ് ഞാൻ ” ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലയ പറഞ്ഞത് ഇങ്ങനെയാണ്. ഗർഭകാലം ഏറെ ആസ്വദിച്ചെന്നും അത് വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നുവെന്നും നടി പറഞ്ഞിരുന്നു. ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ വളരെ സുന്ദരിയായിട്ടാണ് ശ്രീലയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവിനൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത് ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മൂന്നുമണി സീരിയലിലെ കഥാപാത്രം ശ്രീലയക്ക് വലിയ ജനപ്രീതി നേടി കൊടുത്തു. 2021 ജനുവരിയിൽ റോബിനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് പോവുകയായിരുന്നു.