SreeLakshmi Sreekumar Blessed With Baby Girl : വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതാരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. നടിയും നർത്തകിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കും ആളുകൾക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം
സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആളുകൾ ഏറ്റവും കൂടുതൽ താരത്തിനെ സ്വീകരിച്ചത് റിയാലിറ്റി ഷോ അവതാരികയായി എത്തിയതോടെയാണ്. വിവാഹത്തോടെ ദുബായിലേക്ക് ചേക്കേറിയ താരം സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ ഒക്കെ ആളുകൾക്കിടയിലേക്ക്
എത്തിക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലേക്ക് മറ്റൊരു അതിഥി കൂടി കടന്നു വന്നതിന്റെ സന്തോഷമാണ് ശ്രീലക്ഷ്മിക്ക് ആളുകളുടെ അറിയിക്കുവാൻ ഉള്ളത്. ഒരു മകൾ കൂടി തനിക്ക് പിറന്ന സന്തോഷമാണ് താരം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. കുഞ്ഞിനും കുടുംബത്തിനും തന്നെ ശുശ്രൂഷിച്ച ഡോക്ടർമാർക്കും നേഴ്സുമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ ഒക്കെ ശ്രീലക്ഷ്മി തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു
കഴിഞ്ഞു. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. ഇഷ ജിജിൻ ജഹാംഗീർ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിനും കുഞ്ഞത്ഥിക്കും ആശംസയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകനും ഭർത്താവിനും ഒപ്പം കുറച്ചു മാസങ്ങൾക്കു മുൻപ് നിറവയറിൽ ഇരിക്കുന്ന ചിത്രം പങ്കിട്ട് വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ വിശേഷം താരം അറിയിച്ചിരുന്നു. അടുത്തിടെ മൂത്തമകൻ അർഹമിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചതും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 2019 ലാണ് പൈലറ്റ് ആയ ജിജിനെ മുൻകലാതിലകം കൂടിയായ ശ്രീലക്ഷ്മി വിവാഹം കഴിച്ചത്. ആദ്യം മുസ്ലിം മതാചാര പ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവുമായിരുന്നു താരത്തിന്റെ വിവാഹമൊക്കെ കഴിഞ്ഞത്. ദുബായിൽ ആർജെ ആയി ജോലി ചെയ്യുന്ന താരം ലൂമിനസ് ബൈ ശ്രീ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ജ്വല്ലറികളുടെ സെല്ലിംഗ് ബിസിനസും നടത്തുന്നുണ്ട്.