ലൊക്കേഷനിൽ വെച്ച് ക്യാമറാമാനെ പ്രണയിച്ച താരം…😍😍 അഭിനയരംഗത്ത് കത്തിനിന്നപ്പോൾ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക്…🔥🔥

ലൊക്കേഷനിൽ വെച്ച് ക്യാമറാമാനെ പ്രണയിച്ച താരം…😍😍 അഭിനയരംഗത്ത് കത്തിനിന്നപ്പോൾ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക്…🔥🔥 ശ്രീക്കുട്ടി എന്ന സീരിയൽ താരത്തെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. കാരണം ശ്രീക്കുട്ടി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ്. കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ശ്രീക്കുട്ടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.പ്രത്യേകിച്ച് ഗുരുവായൂരപ്പ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെയാണ് ശ്രീക്കുട്ടി എന്ന നടിയുടെ കരിയറിൽ തന്നെ ബ്രേക്ക് സംഭവിച്ചത്. വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയിരുന്നു. ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായി മാറിയ സീരിയല്‍ ആയിരുന്നു ഓട്ടോഗ്രാഫ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ കഥയാണ് പറഞ്ഞത്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പെട്ടെന്നുതന്നെ പ്രിയപ്പെട്ടവരായി. സീരിയലിലെ മൃദുല എന്ന കഥാപാത്രം അവതരിപ്പിച്ചത് നടി ശ്രീക്കുട്ടിയായിരുന്നു.എന്നാൽ കുറച്ചു വർഷങ്ങളായി താരത്തെ പറ്റിയുള്ള ഒരു വാർത്തകളും പുറത്തു വരുന്നില്ല. വിവാഹശേഷം അഭിനയത്തിൽ സജീവം അല്ലാതിരുന്ന ശ്രീക്കുട്ടി തിരിച്ചുവരവ് നടത്തുന്നതിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ”പ്രണയം, വിവാഹം, വിവാഹജീവിതം ഒക്കെയും ആരംഭിക്കുന്നത് ഓട്ടോഗ്രാഫിന്റെ ലൊക്കേഷനിൽ നിന്നുമാണ്. ആ സീരിയൽ ഇന്റെ ക്യാമറമാൻ ആയിരുന്നു, ഭർത്താവ്. അതിനു മുൻപേ അദ്ദേഹവുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

എങ്കിലും അപ്പോഴൊന്നും തോന്നാത്ത ഒരു അടുപ്പം ആണ് ആ സീരിയൽ ചെയ്യുന്ന സമയത്ത് ഫീൽ ചെയ്തത്. വെറുതെ തമാശയ്ക്ക് ലൊക്കേഷനിൽ എല്ലാവരും കൂടി പറഞ്ഞു തുടങ്ങി.പിന്നീട് അത് സീരിയസ് ആവുകയും ഞങ്ങൾ പ്രണയത്തിലാവുകയും ചെയ്തു. പ്രണയം ആയിരുന്നു എന്ന് പരസ്പരം പറഞ്ഞിട്ടില്ല.പക്ഷെ ആദ്യം സീരിയസ് ആയത് ഞാൻ തന്നെ ആയിരുന്നു” താരം പറയുന്നു. വിവാഹം നേരത്തെ ആയിപ്പോയോ എന്ന് ചോദിച്ചാൽ ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം എന്റെ തീരുമാനം ആയിരുന്നു വിവാഹമെന്നത്. അതുകൊണ്ട് അത് നേരത്തെ ആയി എന്ന് ഇപ്പോഴും തോന്നുന്നില്ല. പക്ഷേ കുറച്ചും കൂടി മച്യുരിറ്റി വന്നിട്ട് വിവാഹം കഴിക്കുന്നതാണ് ബെറ്റർ ഓപ്ഷൻ എന്ന് തോന്നുന്നുണ്ട്.

എന്റെ കാര്യത്തിൽ, ഞാൻ എടുത്ത തീരുമാനം ആയതുകൊണ്ട് അത്ര പ്രശ്നം ഉള്ളതായി ഇതുവരെ തോന്നുന്നില്ല. ഞാനും, മകളും ഏട്ടനും കൂടിയാണ് താമസം. എല്ലാത്തിനും കുടുംബം പിന്തുണയുമായി ഉണ്ട്. ഞങ്ങൾ ഹാപ്പി ആയി ജീവിതം ആഘോഷിക്കുന്നു” ശ്രീക്കുട്ടി പറഞ്ഞു. മൂന്നാംക്ലാസ്സുകാരിയുടെ അമ്മയും, കൂടെവിടെ ക്യാമറമാൻ മനോജ് കുമാറിന്റെ ഭാര്യയും, യൂ ട്യൂബറുമായ ശ്രീക്കുട്ടി നല്ല അവസരങ്ങൾ വന്നാൽ ഇനിയും അഭിനയിക്കാൻ താൻ എത്തും എന്നാണ് പറയുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. മോൾ ജനിച്ചതിനു ശേഷം ഏകദേശം 15 കിലോയോളം കൂടിയിരുന്നു. എന്നാൽ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ വീണ്ടും അഭിനയത്തിലേക്ക് അവസരം വന്നാൽ തീർച്ചയായും ഒരു മടങ്ങി വരവ് നടത്തും എന്നാണ് താരം പറയുന്നത്.