പിരിഞ്ഞ പാൽ കളയാറാണോ പതിവ്…? എന്നാൽ ഇനി കളയില്ല, ഇതൊന്നു ചെയ്തുനോക്കൂ… പിരിഞ്ഞ പാലിന് ഇത്രയേറെ ഉപയോഗങ്ങളോ…!!

0

പിരിഞ്ഞ പാൽ കളയാറാണോ പതിവ്…? എന്നാൽ ഇനി കളയില്ല, ഇതൊന്നു ചെയ്തുനോക്കൂ… പിരിഞ്ഞ പാലിന് ഇത്രയേറെ ഉപയോഗങ്ങളോ…!! പാല്‍ പിരിഞ്ഞു പോയാല്‍ സാധാരണ നാം കളയാറാണ് പതിവ്. എന്നാല്‍ നമുക്കിനി പിരിഞ്ഞ പാൽ കളയാതെ പനീര്‍, പുഡ്ഡിംഗ്, തൈര് എന്നിവ ഉണ്ടാക്കാം.

അന്തരീക്ഷത്തിലുള്ളതും പാലിൽതന്നെ കാണപ്പെടുന്നതുമായ ചില സൂക്ഷ്മജീവികളുടെ ആക്രമണത്താലാണ് പാൽ പിരിഞ്ഞുപോകുന്നതു്. പാലിൽ ലാക്ടോസ് എന്ന പഞ്ചസാര, മാംസ്യം, കൊഴുപ്പ് മുതലായവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പോഷകപ്രദമാണ്. ഒപ്പം അത് സൂക്ഷ്മജീവികളുടെ ആക്രമണത്തിന് പെട്ടെന്ന് അടിപ്പെടുകയും ചെയ്യും.

പ്രോട്ടീന്റെ നശീകരണം, പുട്രിഫാക്ഷൻ എന്നിവയാണ് പാലിൽ പെട്ടെന്ന് സംഭവിക്കുന്ന രാസമാറ്റങ്ങൾ. അതിൽ പ്രധാനപ്പെട്ടതും പ്രഥമമായതും അമ്ലത്വരൂപവത്കരണമാണ്. പാലിൽതന്നെയുള്ള ലാക്ടോകോക്കസ് ലാക്ടിസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്താലാണിത് സംഭവിക്കുന്നത്. അവയുടെ ആക്രമണത്തെ തുടർന്നു നേരിയ അളവിൽ അമ്ലത്വരൂപവത്കരണം നടക്കുകയും തുടർന്ന് കൂടുതൽ കാര്യക്ഷമമായി ആക്രമിക്കാൻ ശേഷിയുള്ളതരം ലാക്ടോബാസിലസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്തിനു അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി P4 Pachila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…