കൂലിയിൽ കുട്ടേട്ടനും ഉണ്ട് ട്ടാ; സൗബിനെ സ്വാഗതം ചെയ്‌ത്‌ ലോകേഷ് കനകരാജ്, ചേർത്ത് പിടിച്ച് രജനികാന്ത്.!! | Soubin Shahir And Family With Rajinikanth

Soubin Shahir And Family With Rajinikanth : രജനിക്കൊപ്പം കൂലിയിൽ മലയാളത്തിൽ നിന്ന് സൗബിനും ഒന്നിക്കുന്നു. തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടിയായപ്പോൾ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

വളരെ വൈകിയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ വന്നതെങ്കിലും സൂപ്പർതാരത്തിന്റെ ആരാധകർ വലിയ ആവേശത്തോടെയാണ് അപ്ഡേറ്റുകൾ സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് പുറത്തുവന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് മലയാളികളും വലിയ ആവേശത്തോടെ തന്നെ ഏറ്റെടുത്തിരിക്കുന്നത്. കൂലി എന്ന ചിത്രത്തിലേക്ക് മലയാളത്തിൽ നിന്നും സൗബിൻ ഷാഹിർ എത്തി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററും അണിയറ പ്രവർത്തകർ അടുത്തിടെ തന്നെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിൽ ഒരു സിഗരറ്റ് കടിച്ചുപിടിച്ചുകൊണ്ട് തന്റെ കയ്യിൽ സ്വർണ്ണവാച്ചിലേക്ക് അതിരൂക്ഷമായി നോക്കുന്ന ചിത്രം കണ്ട് ആരാധകരും ഞെട്ടി.

സംവിധായകൻ ലോകേഷ് കനകരാജ് സൗബിനെ കൂലി എന്ന ചിത്രത്തിന്റെ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചു. എന്നാൽ ഇപ്പോൾ അതിനുപുറമേ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കൂടെ നിൽക്കുന്ന സൗബിൻ കുടുംബത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അതിനുപുറമേ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഫാൻ പേജിലൂടെ ഈ ചിത്രങ്ങൾ റീഷെയർ ചെയ്തിട്ടുണ്ട്. ഗെറ്റ് റെഡി ഫോർ എ ബ്ലാസ്റ്റ് എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രം പങ്കുവെച്ചത്.

തെലുങ്ക് ഫാൻ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് നിരവധി മലയാളികളും കമന്റുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു വലിയ സ്വർണ്ണക്കടത്ത് ഗ്യാങ്ങിന്റെ കേന്ദ്രത്തിൽ താരമെത്തി വില്ലന്മാരെ അടിച്ചൊതുക്കുന്നതാണ് ടീസറിൽ അവതരിപ്പിച്ചത്. സൺ പിക്ചേഴ്സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്. ലോകേഷിന്റെ മറ്റു ചിത്രങ്ങളിൽ സംഘട്ടനം ഒരുക്കിയ അന്‍പറിവ് ടീം ആണ് കൂലിയിലും സംഘട്ടനം ഒരുക്കുന്നത്.

RajinikanthSoubin ShahirSoubin Shahir And FamilySoubin Shahir And Family With Rajinikanth