തമിഴ്നാട്ടുകാരുടെ ആരോഗ്യത്തിൻറെ രഹസ്യം ഇതുപോലുള്ള ഭക്ഷണങ്ങളാണ്…!!

0

തമിഴ്നാട്ടുകാരുടെ ആരോഗ്യത്തിൻറെ രഹസ്യം ഇതുപോലുള്ള ഭക്ഷണങ്ങളാണ്…!! ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനയുടെ വർ‌ഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല കലർ‌ന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു.

കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്‌സയിൽ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്. സമൂലം ഔഷധഗുണമുള്ളതാണ് ഇത്. ത്രിദോഷശമനത്തിന് ഉപയോഗിയ്ക്കുന്നു. ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു. മഞ്ഞപ്പിത്തം, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഒരു പ്രതിവിധി ആയി ഉപയോഗിയ്ക്കുന്നുണ്ട്.

ഗ്ലൈക്കോ ആൽക്കലോയ്ഡുകളായ സൊളസൊനൈൻ, സൊളമാരാർജിൻ, സോലനൈൻ എന്നീ ആൽക്കലോയിഡുകളും അടങ്ങിയിരിയ്ക്കുന്നു. വിത്തുകളാണ് പ്രധന നടീൽ വസ്തു. മഴക്കാലത്ത് വരമ്പുകളിലും വേനലിൽ ചാലിലും ആണ് നടുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…