അച്ഛന്റെ മടിയിൽ ഇരുന്ന് കേദാറിന്റെ ആദ്യ മാമം.!! മഹാവിഷ്ണുവിന്റെ നടയിൽ മധുരം മാമുണ്ട് താരപുത്രൻ; മകന്റെ ജീവിതത്തിലെ പുതിയ വിശേഷവുമായി താരങ്ങൾ.!! | Sneha Sreekumar Son Kedar Baby Chorunu Ceremony

Sneha Sreekumar Son Kedar Baby Chorunu Ceremony : മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്ന് മകന്റെ ജനനവുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്.

മകൻ കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിൽ താരദമ്പതികൾ യാതൊരു കുറവും കാണിക്കാറില്ല. ഇപ്പോഴിതാ മകൻ കേദാറിന്റെ ചോറൂണിന്റെ വിശേഷങ്ങൾ ആണ് താരദമ്പതികൾ പങ്കുവെച്ചിട്ടുള്ളത്. കേദാറിന്റെ ചോറൂണ് പൂർണത്രയീശന്റെ നടയിൽ എന്ന അടിക്കുറിപ്പിനൊപ്പമാണ് താരദമ്പതികൾ മൂന്ന് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ചുവപ്പ് സാരിയിൽ

അതീവ സുന്ദരിയായാണ് സ്നേഹ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടിയുമായി നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്ളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 2023 ജൂണ്‍ ഒന്നിനായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. പ്രസവത്തിനായി മിനി സ്ക്രീനിൽ നിന്നും ബ്രേക്കെടുത്ത സ്‌നേഹ കുഞ്ഞതിഥിക്കൊപ്പമായി വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരുന്നു. സ്‌നേഹ തന്റെ യൂട്യൂബ്

ചാനലിലൂടെ മകന്‍റെ ഒരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായത്തിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹയും ലോലിതനായി ശ്രീകുമാറും എത്തുന്നുണ്ട്. ഫ്ലവേഴ്‌സിലെ ഉപ്പും മുളകിൽ നല്ലൊരു കഥാപാത്രമായും ശ്രീകുമാർ എത്തിയിരുന്നു. ചക്കപ്പഴം എന്ന സീരീയലിലും പ്രധാനപ്പെട്ട കഥാപാത്രമായി ശ്രീകുമാർ എത്തുന്നുണ്ട്. സ്റ്റേജ് ആർട്ടിസ്റ്റും കഥകളി, മോഹിനിയാട്ടം, കുച്ചുപ്പിടി തുടങ്ങിയ കലകളിൽ വർഷങ്ങളുടെ പരിശീലനം നേടിയ ഒരു സർവ്വകലാ വല്ലഭയാണ് സ്നേഹ.