ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്താൽ ആഗ്രഹിക്കുന്നത് എന്തും നടക്കും.!! 100 % ഉറപ്പ് ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ; | Sleep Mind Power Astrology Malayalam

Sleep Mind Power Astrology Malayalam : ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ അതിനായി എത്ര കഠിനമായി പ്രയത്നിച്ചിട്ടും അത് നടക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. എന്തെങ്കിലും ഒരു കാര്യം നേടണമെങ്കിൽ അത് ആദ്യം തോന്നേണ്ടത് നമ്മുടെ മനസ്സിലാണ്. അതിനായി ഉറങ്ങുന്നതിന് മുൻപ് മനസ്സിനെ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം കുറച്ചുനേരം നീണ്ട് നിവർന്ന് ശവാസനം കണക്കെ കിടക്കുക എന്നതാണ്. ഇങ്ങനെ കിടന്ന് ഒരു പത്ത് സെക്കൻഡ് കഴിയുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിൽ വിഷ്വലൈസ് ചെയ്യാവുന്നതാണ്. ഇതിനെ അഫർമേഷൻ എന്നാണ് പറയുന്നത്. നല്ല ചിന്തകൾ മാത്രം മനസ്സിലേക്ക് എടുത്ത് ചീത്ത ചിന്തകളെ പുറത്തേക്ക് കളയുക എന്നതാണ് ഇവിടെ പ്രധാനം.

മിക്കപ്പോഴും പലരും ചെയ്യുന്നത് ഇങ്ങനെ കിടക്കുമ്പോൾ ചീത്ത കാര്യങ്ങൾ മാത്രം മനസ്സിലേക്ക് ഓർക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ആയിരിക്കും നമ്മുടെ ഉറക്കത്തിലും അത് നമ്മുടെ ഭാവിയെയും ബാധിക്കുന്ന രീതിയിൽ പിന്നീട് മാറുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നത്തിലും പിന്നീട് അത് യാഥാർത്ഥ്യത്തിലും നടക്കണമെങ്കിൽ ശാന്തമായ മനസ്സിൽ അത് ചിന്തിച്ചെടുക്കണം. അതുകൊണ്ടാണ് ഹിപ്നോട്ടിസം പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി ഉറക്കത്തിലേക്ക് നമ്മളെ ആഴ്ത്തുന്നതിന്റെ പുറകിലെ രഹസ്യം.

നമ്മുടെ ഉപബോധ മനസിന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കി തരാനുള്ള കഴിവുണ്ട്. നമ്മുടെ തലച്ചോറ് ഒരു ക്ലോക്ക് എന്ന രീതിയിൽ വർക്ക് ചെയ്യുന്നു. അതു കൊണ്ടാണ് കൃത്യമായി നമ്മൾ അലാം വെച്ച് എണീക്കുന്ന സമയത്ത് ഒരു ദിവസം അലാം വെച്ചില്ല എങ്കിലും എണീക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ നല്ല ചിന്തകൾ മനസ്സിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ അത് പ്രാവർത്തികമാക്കി തരാനും മനസ്സ് നമ്മോടൊപ്പം ഉണ്ടാകും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : THAMBANZone

Rate this post