ആരാധകരെ ഞെട്ടിച്ച് അവർ ഒന്നിച്ചു; എന്റെയും ജാസ്മിന്റെയും റൊമാൻസ്, സിജോയുടെ ലക്ഷ്മിയായി ജാസ്മിൻ ജാഫർ കുടുക്കി തിമിർത്തു കലക്കി.!! | Sijo John Jasmin Jaffar Latest

Sijo John Jasmin Jaffar Latest : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് വളരെയധികം സുപരിചിതമായ മുഖമാണ് സിജോയുടെത്. എന്നാൽ ബിഗ്ബോസിൽ എത്തുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിലൂടെ ആളുകൾക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ജാസ്മിൻ ജാഫറിന് സാധിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ബ്യൂട്ടി വ്ലോഗ്സും മറ്റ് വിശേഷങ്ങളുമായി എത്തിയിരുന്ന ജാസ്മിൻ ബിഗ് ബോസ് സീസൺ സിക്സിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പോസിറ്റീവും നെഗറ്റീവും ഒരുപോലെ താരത്തിനെപ്പറ്റി ആളുകൾ പറഞ്ഞപ്പോഴും ഷോ അവസാനിച്ചപ്പോൾ എല്ലാവർക്കും ഉണ്ടായിരുന്ന ഒറ്റ ഉത്തരം ഇത്തവണത്തെ യഥാർത്ഥ വിന്നർ ജാസ്മിൻ തന്നെയാണ് എന്നായിരുന്നു. അതുകൊണ്ടുതന്നെ ഷോയ്ക്ക് ശേഷവും ജാസ്മിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണയും അംഗീകാരവും ലഭിക്കുന്നുണ്ട്. ജാസ്മിനെ പോലെ തന്നെ ഇത്തവണത്തെ ബിഗ് ബോസിലെ എല്ലാ മത്സരാർത്ഥികളും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയായിരുന്നു.

അതുകൊണ്ടുതന്നെയാണ് ഷോ അവസാനിച്ചിട്ട് ഇത്രയും നാളായിട്ടും അവരെയൊക്കെ ആളുകൾ ഓർക്കുന്നതും അവരുടെയൊക്കെ പോസ്റ്റിന് മികച്ച പിന്തുണ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും. മലയാളത്തിലെ ഏറ്റവും പുതിയ ചിത്രമായ എ ആർ എം എന്ന ചിത്രത്തിലെ കിളിയെ എന്ന ഗാനത്തിന് റീക്രിയേഷനുമായി എത്തിയിരിക്കുകയാണ് ജാസ്മിനും ബിഗ് ബോസിലെ താരത്തിന്റെ സഹമത്സരാർത്ഥിയുമായ സിജുവും.

ഇരുവരുടെയും കോമ്പോ അടിപൊളിയായിട്ടുണ്ട് എന്നും മലയാള സിനിമയിലേക്കുള്ള ഒരു പുതിയ ഹീറോയിനെ കാണുന്നു എന്നും ഒക്കെ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്. ചിത്രത്തിൽ കാണുന്നതുപോലെ തന്നെ തനി നാടൻ വേഷത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ജാസ്മിൻ ഒപ്പം സിജോയെ കണ്ടതിന്റെ അത്ഭുതവും പ്രേക്ഷകരുടെ ഓരോ കമന്റിലും നിറഞ്ഞു നിൽക്കുന്നുണ്ട്. സൗഹൃദത്തിന് എന്നും വലിയ വില നൽകുന്നവരാണ് സിജോയും ജാസ്മിനും. അതുകൊണ്ടുതന്നെ ഇവരുടെ ഈ കോംബോയും ഫ്രണ്ട്ഷിപ്പും എല്ലാകാലത്തും നിലനിൽക്കട്ടെ എന്ന് ആരാധകർ ആശംസിക്കുന്നു.

Jasmin JaffarSijo JohnSijo John Jasmin Jaffar Latest