Shiju Abdul Rasheed New Car Toyota Urban Cruiser : മലയാളത്തിൽ ഒരേ സമയം ചോക്ലേറ്റ് ഹീറോയും സ്റ്റൈലൻ വില്ലനും ഒക്കെ ആയിരുന്ന താരമാണ് പ്രിയ നടൻ ഷിജു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം നിറ സാനിധ്യമായ ഷിജു ഒരുപാട് മിനിസ്‌ക്രീൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും താരത്തെ ഇപ്പോഴത്തെ തലമുറ കൂടുതൽ അറിയുന്നത് ബിഗ്‌ബോസ് മത്സരാർത്ഥി ആയിട്ടാണ്.
ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ഒരു പ്രധാന മത്സരാർത്ഥി ആയിരിന്നു താരം. ടോപ് 5 ൽ വരെ എത്തിയ താരം ഔട്ട് ആയെങ്കിലും ഒരുപാട് പ്രേക്ഷക പിന്തുണയും സ്നേഹവും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തെലുങ്ക് സിനിമയിൽ ആണ് താരം ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നതെങ്കിലും മലയാളത്തിലും താരം തന്റെ സാനിധ്യം അറിയിക്കാറുണ്ട്. ബിഗ്‌ബോസിൽ വന്നതോടെ ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനെന്ന നിലയിൽ താരം കൂടുതൽ ആളുകളുമായി കണക്ട് ആകുകയും ചെയ്തു.
ഇപോഴിതാ തന്റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുകയാണ് താരം. ടൊയോട്ട അർബൻ ക്രൂയിസർ ആണ് താരം സ്വന്തമാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് ബെസ്റ്റ് സെല്ലർ കാറുകളിൽ ഒന്നായ് മാറിയ വാഹനം ആണ് ടോയോട്ട അർബൻ ക്രൂയിസർ. 7.7 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില.
\E, S, S+, G, v എന്നിങ്ങനെ 5 വേരിയെന്റുകൾ ആയിട്ടാണ് കാർ പുറത്തിറങ്ങിയിട്ടുള്ളത്. ഇതിൽ ഏതാണ് താരം സ്വന്തമാക്കിയതെന്ന് അറിയില്ല. 6 എയർ ബാഗുകൾ, ഹിൽ ഹോൾഡ് അസ്സിസ്റ്റ് റിയർ ഡീഫോഗർ സെൻസറുകൾ ഉള്ള പാർക്കിങ് ക്യാമറ തുടങ്ങിയവയാണ് വാഹനത്തിന്റെ സേഫ്റ്റി ഫീചറുകൾ. റോഡുകൾ കീഴടക്കാൻ നഗരത്തിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.