Sheethal Elzha Official Delivery Vlog : സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരങ്ങളാണ് ശീതൾ എൽസിഎം ഭർത്താവ് വിനുവും. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി വ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്. ശീതൾ ഗർഭിണിയായിരിക്കേ താരത്തിന്റെ വിശേഷങ്ങൾ കേൾക്കാനായി ആരാധകരും വെയിറ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ താരത്തിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത് ചാനൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ്.
തന്റെ പ്രസവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സബ്സ്ക്രൈബേഴ്സിന് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ശീതളിനും വിനുവിനും ആദ്യത്തെ കണ്മണി ജനിച്ച സന്തോഷം ആരാധകരുമായി നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോൾ അതിന്റെ തുടർച്ചയായാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. “പ്രസവരക്ഷ എന്റെ കോലം മാറ്റിയ മാറ്റമേ”എന്ന ക്യാപ്ഷൻ നൽകിയാണ് ശീതൾ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നല്ല പ്രസവരക്ഷ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ശീതൾ വീഡിയോയിലൂടെ പറയുന്നത്. ആദ്യം തനിക്കും പ്രസവരക്ഷയുടെ പ്രാധാന്യം അറിഞ്ഞിരുന്നില്ല എന്നാൽ തന്റെ അമ്മ അതിനെക്കുറിച്ച് പറഞ്ഞു തരികയും തുടർന്ന് അതിനായി ഒരു ടീമിനെ ഏൽപ്പിക്കുകയും ചെയ്തു. സമേദാ ആയുർവേദിക്സ് എന്ന ടീമിന്റെ പ്രസവ രക്ഷയാണ് താരം ചെയ്തിരിക്കുന്നത്.
പ്രസവകാലത്ത് തന്നെ സ്ട്രെച്ച് മാർക്ക് ഓയിലും മറ്റും ഉപയോഗിച്ചത് കൊണ്ട് തനിക്ക് സ്‌ട്രെച് മാർക് കുറവായിരുന്നു എന്നാണ് താരം പറയുന്നത്. നാച്ചുറൽ ആയുർവേദിക്കിന്‍റെ കമ്പ്ലീറ്റ് മെഡിസിൻ പാക്കേജുമായാണ് സമദാ ട്രീറ്റ്മെന്റ്. ഞവരക്കിഴി, നാരങ്ങ കിഴികൂടാതെ കഷായം എന്നിങ്ങനെ സമ്പൂർണ്ണ പ്രസവ രക്ഷ ട്രീറ്റ്‌മെന്റ് ആണ് ശീതളിനായി ഒരുക്കിയത്. കൂടാതെ പ്രസവരക്ഷ തീരുന്ന അവസാന ദിവസം സ്പെഷ്യൽ ഫേഷ്യൽ ഉൾപ്പടെ ഉള്ള പാക്കേജ് എടുത്താണ് താരം ട്രീറ്റ്മെന്റ് ചെയ്തതെന്ന് വിഡിയോയിൽ പറഞ്ഞു.