സ്നേഹിതനെ സ്നേഹിതനെ രഗസിയ സ്നേഹിതനെ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും ഒന്നിച്ചു, മാറ്റമില്ലാതെ മാധവും ശാലിനിയും.!! | Shalini Ajith Kumar Latest Selfie With R Madhavan

Shalini Ajith Kumar Latest Selfie With R Madhavan : മോളിവുഡ് സിനിമ ലോകത്ത് ഒരേ ഒരു സൂപ്പർ സ്റ്റാർ നായികയേ ഉണ്ടായിരുന്നുള്ളൂ , അതാണ്‌ ശാലിനി. നീണ്ട വർഷ കാലത്തോളം മലയാള മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ശാലിനി. അതുകൊണ്ടുതന്നെ താരത്തിനെ അറിയാത്ത മലയാളികൾ ഉണ്ടോയെന്നത് പോലും സംശയമാണ്.എന്നാൽ മലയാളിയായിരുന്നിട്ട് കൂടി തമിഴകത്തിന്റെ ഹൃദയം കീഴടക്കുവാൻ ശാലിനിക്ക് അധികസമയം ഒന്നും വേണ്ടിവന്നില്ല.

അലൈപായുതേ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയതോടെ ശാലിനി തമിഴകത്തിനും പ്രിയങ്കരിയായി മാറി. കുഞ്ചാക്കോ ബോബന് ഒപ്പമുള്ള ചിത്രങ്ങളിലാണ് മലയാളത്തിൽ താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത്. പ്രേം പൂജാരി, നിറം തുടങ്ങി അനേകം റോമാൻസ് പരമായിട്ടുള്ള അധികം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അവസരം ലഭിച്ച ശാലിനി തമിഴകത്തിന് തന്നെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ അജിത്തിനെ വിവാഹം ചെയ്തു.

കുടുംബജീവിതത്തിലേക്ക് കടന്നപ്പോൾ ആരാധകർക്ക് തെല്ലൊരു നിരാശയൊക്കെ അനുഭവപ്പെട്ടിരുന്നു അതിനു കാരണം അഭിനയജീവിതം പാടെ ഉപേക്ഷിച്ചാണ് താരം കുടുംബജീവിതത്തിലേക്ക് ചുവട് വച്ചത് എന്നതു തന്നെയായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലും ശാലിനി സജീവമാണ്. മകന് ആദിക്കിനൊപ്പം ഉള്ള നിരവധി പോസ്റ്റുകൾ താരം ഇതിനോടകം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ അഭിനയ കാലത്തെ തന്റെ എല്ലാവർക്കും ഇഷ്ടമുള്ള നായകനടനും ഒപ്പമുള്ള ചിത്രമാണ് ശാലിനി പങ്കിടുന്നത്. തൻ്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ അലൈപായുതേയ് നായകൻ ആർ മാധവനുമായി മനോഹരമായ രണ്ട് സെൽഫികൾ പങ്കിടുകയാണ് ശാലിനി ഇപ്പോൾ. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ജനപ്രിയ താരങ്ങൾ, സോഷ്യൽ മീഡിയയിൽ ഏതാനും ചിത്രങ്ങൾ കൊണ്ട് വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്.

MadhavanR MadhavanShaliniShalini AjithShalini Ajith KumarShalini Ajith Kumar Latest Selfie With R Madhavan