കാൻസർ ആണെന്ന് അറിഞ്ഞിരുന്നു; ഇനി ഒരു വിളി ഉണ്ടാവില്ലല്ലോ ഈശ്വര, നടൻ മേഘനാഥന്റെ ഓർമയിൽ സീമ ജി നായർ.!! | Seema G Nair Post About Meghanadhan

Seema G Nair Post About Meghanadhan : വില്ലൻ റോളുകളിൽ കൂടി മലയാളി മനസ്സിൽ സ്ഥാനം നേടിയ നടൻ മേഘനാഥൻ (60 വയസ്സ്) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മ ര ണം സംഭവിച്ചത്. അത്യന്തം ഞെട്ടലോടെയാണ് താരം മരണവാർത്ത മലയാളികൾ അടക്കം കേട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും പ്രമുഖ നടനായ ബാലൻ കെ.നായരുടെ മകനുമാണ് മേഘനാഥൻ. മലയാളത്തിലെ ഹിറ്റ് സിനിമകളിൽ പലതിലും വില്ലൻ വേഷങ്ങളിൽ എത്തിയാണ് താരം ശ്രദ്ധേയനായത്. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് മേഘനാഥന്റെ ആദ്യത്തെ ചിത്രം. ഇപ്പോൾ മേഘനാഥൻ മ ര ണം പിന്നാലെ വൈകാരിക പോസ്റ്റുമായി എത്തുകയുമാണ് നടി സീമ ജി നായർ.

“ആദരാഞ്ജലികൾ, ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല, ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു. മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും, അത്രക്കും പാവം ആയിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല.

ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്. അവിടെ അടുത്താണ് വീടെന്ന്, എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞിരുന്നു, അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്, ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ, ഈശ്വര എന്താണ് എഴുതേണ്ടത്, എന്താണ് പറയേണ്ടത്, പ്രണാമം” സീമ ജി നായർ ഇപ്രകാരം സോഷ്യൽ മീഡിയ പോസ്റ്റ്‌ പങ്കിട്ടു.

MeghanadhanSeema G NairSeema G Nair Post About Meghanadhan