സ്നേഹത്തണലായി സ്നേഹ സീമ.!! മായക്ക് വേണ്ടി ഞാൻ കണ്ട സ്വപ്‌നം പൂർത്തിയായി; സഹപ്രവർത്തകക്ക് വീടൊരുക്കി സീമ ജി നായർ.!! | Seema G Nair Charity For Buld A Home For Maaya krishna

Seema G Nair Charity For Buld A Home For Maaya krishna : നിരവധി മലയാള ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ കൂടുകൂട്ടിയ വ്യക്തിയാണ് സീമ ജി നായർ. ഇതിനോടകം 50ലധികം മലയാള ചിത്രങ്ങളിലാണ് താരം വേഷമിട്ടിട്ടുള്ളത്. 2014 ൽ മികച്ച ടെലിഫിലിം നായിക എന്ന അവാർഡ് കരസ്ഥമാക്കി. താരം തന്റെ പതിനേഴാമത്തെ വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു

വരുന്നത്. ഇണ,അയ്ന,ബ്ലൂ വെയ്ൽ,മാർച്ച് രണ്ടാം വ്യാഴം,എന്റെ അമ്മക്ക്,ഒരു ഒർഡനറി പ്രണയം,റോസാപ്പൂക്കളം,തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി,ലാസറിന്റെ ലോകം, പ്രകൃതി, ജോൺ എബ്രഹാം,കുതിരപ്പവൻ,ഉൾക്കാഴ്ച, മാഫി ഡോണ എന്നിവയെല്ലാം താരത്തിന്റെ ചില ചിത്രങ്ങളിൽ ഉൾപ്പെടുന്നു. സീമ തനിക്ക് സാധിക്കുന്നതുപോലെ മറ്റുള്ള വ്യക്തികളെ സഹായിക്കാറുണ്ട്.

അതുകൊണ്ടുതന്നെ രക്ഷക എന്നൊരു സ്ഥാനം കൂടെ ജന ഹൃദയങ്ങളിൽ സീമാ ജി നായർക്ക് സ്വന്തമാണ്. ഇപ്പോൾ സീമ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. പോസ്റ്റ് ഇങ്ങനെയാണ് “ശുഭദിനം പ്രിയപെട്ടവരെ ..ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു .. മായക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നത്തിന്റെ പൂർത്തികരണമായിരുന്നു . മായ ഒരു കലാകാരിയും കൂടിയാണ് .അവൾക്കു

വേണ്ടി ഈ കാര്യം ആദ്യം എന്നോട് പറഞ്ഞത് നടി വിജയകുമാരിയയിരുന്നു. അപ്പോൾ തന്നെ ഞാൻ പറഞ്ഞു ഇത് നടക്കില്ല വീടെന്നതു ഒരു കുട്ടികളിയല്ല..അത്രയും ഒരു റിസ്ക് ഇനി എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല .ഓരോരുത്തരോടും കൈ നീട്ടിയും അപേക്ഷിച്ചും ഇതിലെക്കെതുക എന്നത് ശ്രമകരമയ ദൗത്യം തന്നെ ആയിരുന്നു . പക്ഷെ വിധിയും സമയവും മായ്ക്ക് അനുകൂലം ആയിരുന്നു എന്ന് പറയാം . മായക്ക് വേണ്ടി ഓടുമ്പോൾ മായക്ക് ഇത് എന്തിനു ചെയ്തു കൊടുത്തുവെന്ന് ആരും ചോദിച്ചില്ല . പക്ഷെ അവളെ അറിയാവുന്ന എല്ലാവരും പറഞ്ഞത് അവൾ ഇത് അർഹിക്കുന്നുവെന്നാണ്. ഇന്നലെ കോരിചൊരിയുന്ന മഴയത്തും എത്തിയ ഓരോരുത്തരെയും (പ്രത്യേകിച്ച് കലാകാരെ കണ്ടപ്പോൾ എന്റെ ശ്രമം പാഴായിലെന്നു മനസിലായി ..നന്ദി ഓരൊരുത്തരൊടും..എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ എല്ലാവർക്കും നന്ദി ..എന്റെയും മായയുടെയും നന്ദി”