പർദ്ദ ധരിച്ച് തിയേറ്ററിൽ സിനിമ കാണാനെത്തി സായി പല്ലവി…😍🔥 താരത്തെ കയ്യോടെ പൊക്കി ആരാധകർ…😃😇 ഒടുവിൽ സംഭവിച്ചതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!!👌🔥

പർദ്ദ ധരിച്ച് തിയേറ്ററിൽ സിനിമ കാണാനെത്തി സായി പല്ലവി…😍🔥 താരത്തെ കയ്യോടെ പൊക്കി ആരാധകർ…😃😇 ഒടുവിൽ സംഭവിച്ചതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!!👌🔥 സ്വാഭാവിക സൗന്ദര്യം കൊണ്ട് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് നടി സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സായി ഇന്നും മലർ മിസ്സായി ആരാധകഹൃദയങ്ങളിൽ തന്നെയുണ്ട്. താരത്തിന്റെ സൗന്ദര്യം തന്നെയാണ് ഏറെയും ആരാധകരെ നേടിക്കൊടുത്തത്.

യുവാക്കളുടെ മനസ്സിൽ തുടിച്ചുനിൽക്കുന്ന സൗന്ദര്യസങ്കല്പങ്ങൾക്ക് സായി പല്ലവി ഏറ്റവും ഉദാത്തമായ ഉത്തരം തന്നെ. ശ്യാം സിംഗ റോയി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ദക്ഷിണേന്ത്യൻ സിനിമാപ്രേക്ഷകരുടെ മനം കവരാനെത്തുകയാണ് താരം. സാധാരണഗതിയിൽ നായികമാരെല്ലാം തിയേറ്ററിൽ എത്തി സിനിമകൾ കാണാറുള്ളത് വളരെ ചുരുക്കമാണ്. എന്നാൽ സായി അങ്ങനെയൊരു സാഹസത്തിന് മുതിർന്നതും അത് പ്രേക്ഷകർ കയ്യോടെ പിടിച്ചതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പർദ്ദ ധരിച്ചാണ് താരം ഹൈദരാബാദിലെ ശ്രീ രാമുലു തിയേറ്ററിൽ സിനിമ കാണാനെത്തിയത്. ഇപ്പോൾ താരം തിയേറ്ററിൽ എത്തിയതിന്റെയും പ്രേക്ഷകരോടൊപ്പം സിനിമ കണ്ടതിന്റെയുമെല്ലാംഅനുഭവം പങ്കിട്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. താരത്തിന്റെ കരിയറിലെ തന്നെ വളരെ മികച്ച ഒരു കഥാപാത്രമാണ് ഇതെന്നാണ് സിനിമാനിരീക്ഷകരുടെ വിലയിരുത്തൽ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം താരത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നല്കുകയാണ് ഇപ്പോൾ. എന്നാൽ ഇത് സിനിമക്ക് വേണ്ടി താരം മനഃപൂർവം നടത്തിയ ഒരു പ്രൊമോഷണൽ സ്ട്രാറ്റജിയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

പർദ്ദ ധരിച്ച് പല നടിമാരും പബ്ലിക്കിനിടയിൽ എത്താറുണ്ട്. കൊച്ചിയിലെ മാളിലെല്ലാം അത്തരം സംഭവങ്ങൾ നടക്കാറുണ്ട്. യുവനടിമാരെല്ലാം പർദ്ദ ധരിച്ച് ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അവരുടെ സ്വകാര്യതയെ കരുതിത്തന്നെയാണ്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ സായി പല്ലവിയുടേതായി പുറത്തുവന്നിരിക്കുന്നത്. എന്താണെങ്കിലും പുതിയ സിനിമ കണ്ട് താരത്തിന് ആശംസകളറിയിക്കുന്ന മലയാളികളിൽ പലരും സായ് ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നെതന്നും കൂടി ചോദിക്കുന്നുണ്ട്.