Santhwanam Serial Rajeshwari Fame Zeenath Real Life Story : മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനവിസമയം. ലാളന വിതറുന്ന അമ്മയായും വില്ലത്തരം ഏറെയുള്ള അമ്മായിയമ്മയായും സഹനടിയായുമെല്ലാം മലയാളസിനിമയുടെ അഭ്രപാളികളിൽ തിളങ്ങിനിന്ന താരമാണ് നടി സീനത്ത് ( Santhwanam Actress Zeenath ). സിനിമയ്‌ക്കൊപ്പം ഇന്ന് ടെലിവിഷനിലേക്കും തന്റെ അഭിനയപ്രതിഭയെ രേഖപ്പെടുത്തിയ സീനത്ത് നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്.
1978-ൽ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു സീനത്ത്. താരം അറിയപ്പെടുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പരദേശി, പെൺപട്ടണം, പാലേരിമാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്വേത മേനോൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തത് സീനത്താണ്. അഭിനേത്രി എന്ന നിലയിലും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും സംസ്ഥാനപുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകളാണ് സീനത്ത് വാരിക്കൂട്ടിയത്.
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ബിഗ്സ്‌ക്രീനിൽ തന്റെ സാന്നിധ്യം കോറിയിട്ട സീനത്ത് ടെലിവിഷനിലെത്തിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഉള്ളടക്കം, കിലുക്കം, ഗോഡ്ഫാദർ, ഗൃഹപ്രവേശം അങ്ങനെ താരം തകർത്തഭിനയിച്ച എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളുടെ ലിസ്റ്റ് നീളുന്നു. അഭിനയജീവിതത്തിന്റെ നാലുപതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന സീനത്ത് ഇപ്പോൾ സാന്ത്വനം എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയിലൂടെയും പ്രേക്ഷകർക്ക് മുൻപിലെത്തുകയാണ്.
താരത്തിന്റെ കുടുംബജീവിതം ഒരു തുറന്ന പുസ്തകം തന്നെയാണ്. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ ടി മുഹമ്മദുമായുള്ള താരത്തിന്റെ വിവാഹവും പതിനാറ് വർഷങ്ങൾക്ക് ശേഷമുള്ള വിവാഹമോചനവും അക്കാലത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു. 54 വയസിലാണ് കെ ടി മുഹമ്മദ് 18 വയസുകാരി സീനത്തിനെ വിവാഹം ചെയ്തത്. നാടകീയമായ ചില സംഭവങ്ങൾക്കൊടുവിലാണ് അങ്ങനെയൊരു വിവാഹം നടന്നതെന്ന് സീനത്ത് തന്നെ ഒരു വേള തുറന്നുപറഞ്ഞിരുന്നു. പിന്നീട് പുനർവിവാഹം ചെയ്യുകയായിരുന്നു താരം. Santhwanam Actress Zeenath.