Santhwanam Achu Fame Manjusha Martin Sister Maneesha Martin Marriage Fixation Ceremony : സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് മഞ്ജുഷ മാർട്ടിൻ. ടിക് ടോക്കിലൂടെ ഫേമസ് ആയ താരം നിരവധി കണ്ടന്റ് വീഡിയോകളുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നത്. മഞ്ജുഷ മാത്രമല്ല താരത്തിന്റെ കുടുംബത്തിൽ ഉള്ള ഓരോ അംഗങ്ങളും താരത്തിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റയിൽ ഒരുപാട് പേര് ഫോള്ളോ ചെയ്യുന്ന ഒരു ഇൻസ്റ്റ താരമാണ് മഞ്ചുഷ.
റീൽസിലൂടെ സോഷ്യൽ മീഡിയ താരമായി മാറിയ മഞ്ജുഷയ്ക്ക് വലിയൊരു അവസരമാണ് സ്വാന്തനം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ലഭിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പരമ്പര ആയിരുന്നു സ്വാന്തനം. സ്വാന്തനത്തിൽ കണ്ണന്റെ ജോഡി ആയാണ് താരം എത്തിയത്. തന്റെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയിൽ പ്രധാനപ്പെട്ട റോൾ തന്നെയാണ് താരത്തിന് ലഭിച്ചത്. ഇതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും താരം പ്രിയപ്പെട്ട നടിയായി മാറി.
താരത്തിന്റെ സിമ്പിൾ ലൈഫ് സ്റ്റൈലും ഡ്രെസ്സിങ്ങും എല്ലാം ഒരുപാട് ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ചില ഷോർട്ട് മൂവികളിലും മഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് വീഡിയോകളുമായി വന്നു പ്രേക്ഷകരെ ഇടയ്ക്കിടെ അതിശയിപ്പിക്കാറുമുണ്ട്. പ്രഫഷണലി ഒരു വക്കീൽ കൂടിയാണ് മഞ്ജുഷ. തന്റെ എല്ലാ വിശേഷങ്ങളും താരം തന്റെ പ്രേക്ഷകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കല്യാണ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.
മഞ്ജുഷയുടെ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. മനീഷ മാർട്ടിൻ ആണ് മഞ്ജുഷയുടെ സഹോദരി. മഞ്ജുഷയുടെ റീൽ വീഡിയോകളിലൂടെയും മറ്റുമായി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് മനീഷ മാർട്ടിൻ. സ്റ്റിനിൻ ചാർലിയാണ് മനീഷയുടെ വരൻ. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങുകളുടെ റീൽ വീഡിയോ ആണ് മഞ്ജുഷ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത് നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത് .