ജോർജ് കുട്ടിക്ക് ശേഷം പാർത്ഥിപനൊപ്പം.!! ഈ വക്കീൽ എടുക്കുന്ന കേസുകൾ എല്ലാം സൂപ്പർ ഡ്യൂപ്പർ വിജയം; അടുത്തത് ഇതിലും വലുത് ആകാംക്ഷയിൽ ആരാധകർ.!! | Santhi Mayadevi Advocate In Leo Movie

Santhi Mayadevi Advocate In Leo Movie : സൂപ്പർ സ്റ്റാറുകളുടെ കേസ് വാദിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വക്കീലാണ് ശാന്തി മായാദേവി. മലയാള സിനിമയിൽ നിന്ന് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ കേസ് പിടിച്ച് ഇപ്പോൾ തമിഴിൽ തലപതി വിജയിയുടെ വക്കീലാണ് താരം. വിജയിയുമായി ശാന്തി മായാദേവി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോസ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ വക്കീലായി കസറിയ ശാന്തി പിന്നീട് ഗാനഗന്ധർവനിൽ മമ്മൂട്ടിയുടെയും വക്കീലായി മിനിസ്ക്രീനിൽ നിറഞ്ഞു. ഇപ്പോഴിതാ ലിയോയിൽ വിജയിയുടെ വക്കീലായി തിളങ്ങുകയാണ് താരം. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ശാന്തി ഒരു പുലി തന്നെ. കേരള ഹൈക്കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന പ്രധാനപ്പെട്ട വക്കീലു കൂടിയാണ് ശാന്തി. സൂപ്പർസ്റ്റാറുകളുടെ വക്കാലത്ത് പിടിച്ച് കോടതിയിൽ ആരാധകരിൽ രോമാഞ്ചം ഉണ്ടാക്കുന്ന ശാന്തിയുടെ പ്രകടനം മലയാളികൾ ആരും ശ്രദ്ധിക്കാതിരുന്നിട്ടുണ്ടാകില്ല.

ശാന്തിയുടെ മെച്ചപ്പെട്ട പ്രകടനം കണ്ടിട്ടായിരിക്കണം ലിയോയിലേക്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാംകുമാറാണ് ശാന്തിയെ ആദ്യമായി വിളിക്കുന്നത്. ദൃശ്യം2 കണ്ടതിനു ശേഷമാണ് തന്നെ വിളിച്ചതെന്നും, ചെന്നൈയിൽ ചെന്ന് ഡയറക്ടർ ലോഗേഷ് കനകരാജിനെ കാണാനും ഇദ്ദേഹം തന്നെയാണ് നിർദ്ദേശിച്ചത് എന്ന് ശാന്തി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ഈ സമയം കാലിന് പരിക്ക് പറ്റിയിരിക്കുന്ന സമയമായിരുന്നെങ്കിൽ കൂടി സർജറിക്ക് ശേഷം നേരെ ചെന്നൈയിലേക്ക് ലോഗേഷിനെ കാണാൻ പോകുകയാണ് ഉണ്ടായത്.

അവിടെ നിന്നാണ് കാശ്മീരിൽ നടക്കുന്ന ലിയോയുടെ ഷൂട്ടിങ്ങും വിശേഷങ്ങളും ആരംഭിക്കുന്നത്. കടുത്ത വിജയ് ഫാൻ ആയിരുന്ന ശാന്തി വിജയിയെ നേരിട്ട് കാണുകയും ഒപ്പം അഭിനയിക്കുകയും ചെയ്തത് ഭാഗ്യമായിട്ടാണ് കരുതുന്നത്. ഒപ്പം അഭിനയിച്ചതിലൂടെ വിജയോടുള്ള ആരാധന കൂടുക മാത്രമാണ് ഉണ്ടായിതെന്ന് താരം സൂചിപ്പിക്കുന്നു. ഷൂട്ടിങ്ങിന്റെ ഇടയിൽ ഒഴിവു സമയങ്ങളിൽ “വാമ്മ ഉക്കാര്” എന്ന് സ്നേഹത്തോടെ വിളിച്ച് വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്ന വിജയിയെ ശാന്തിക്ക് കൂടുതൽ ഇഷ്ടപ്പെടുകയാണ് ചെയ്തത്. സൂപ്പർസ്റ്റാറുകളുടെ കേസ് വാദിക്കുന്ന വക്കീൽ വേഷങ്ങളിൽ നിന്ന് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേരി’ന്റെ തിരക്കഥാകൃത്ത് എന്ന നിലയിലേക്കും വേഷപ്പകർച്ച നടത്തുകയാണ് ശാന്തി മായാദേവി.