Saniya Iyyappan New Car : മലയാള സിനിമ ലോകത്തെ യുവനടിമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് സാനിയ ഇയ്യപ്പൻ. ഡ്രെസ്സിങ്ങിലും ലൈഫ് സ്റ്റൈലിലും സാനിയയെ കടത്തി വെട്ടാൻ മലയാളത്തിൽ മറ്റൊരു താരം ഇല്ല എന്ന് തന്നെ വേണം പറയാൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയും ചെയ്ത സാനിയയെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നത് രണ്ട് മില്യണിലധികം ആളുകൾ ആണ്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് താരം. വളരെ ടാലന്റഡ് ആയ ഒരു ഡാൻസർ കൂടിയാണ് സാനിയ.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം അറിയപ്പെടുന്നത്. പിന്നീട് ബഷീറിന്റെ വിഖ്യാത നോവൽ ബാല്യകാലസഘിയുടെ ദൃശ്യവിശകരമായ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായ ഇഷ താൽവാറിന്റെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ട് താരം സിനിമ ലോകത്തേക്ക് കടന്ന് വന്നു. ക്വീൻ എന്ന ചിത്രത്തിൽ ആണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. ചിത്രത്തിൽ ചിന്നു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
15 വയസ്സിൽ ആണ് താരം സിനിമയിൽ നായികയായി അഭിനയിച്ചത്. വളരെ ചെറിയ പ്രായത്തിലാണ് സിനിമയിലേക്ക് വന്നത് എങ്കിലും അഭിപ്രായങ്ങളിലും പെരുമാറ്റത്തിലും മുതിർന്ന ഒരു വ്യക്തിയോളം പക്വത കാണിക്കുന്ന ഒരു താരമാണ് സാനിയ. ഒരു സൂപ്പർ മോഡൽ കൂടിയായ താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളെല്ലാം വൈറൽ ആകാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് സാനിയ ഇയ്യപ്പൻ.
ഇപ്പോഴിതാ തന്റെ മറ്റൊരു നേട്ടം സന്തോഷം പങ്കിടുകയാണ് സാനിയ. തന്റെ യാത്രകൾക്ക് ഒരു പുത്തൻ സഹചാരിയെ സ്വന്തമാക്കിയിരിക്കുകയാണ് സാനിയ ഇപ്പോൾ. ആഡംബര വാഹനം മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡൽ കൂപ്പർ എസ് ആണ് സാനിയ വാങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡാണ് താരം വാങ്ങിയത്. സാനിയ നേട്ടത്തിന് ആശംസകൾ നേരുകയാണ് ആരാധകരും.