ഒന്നായി ഇന്നേക്ക് ഒരു വ്യാഴവട്ടക്കാലം; പ്രണയത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ സംവൃതയും അഖിലും, മലയാളത്തിന്റ മാണിക്യക്കല്ലിന് ആശംസയുമായി ആരാധകർ.!! | Samvritha Sunil And Akhil Wedding Anniversary

Samvritha Sunil And Akhil Wedding Anniversary : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരം മികച്ച നടിയായി മാറി. ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും, എവിടെന്തേ നാകേതി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു.

2012-ൽ കാലിഫോർണിയയിൽ എഞ്ചിനീയറായ അഖിലിനെ വിവാഹം കഴിച്ചതോടെ സംവൃത സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് 7 വർഷങ്ങൾക്കു ശേഷം ബിജുമേനോൻ നായകനായ ചിത്രമായ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. വിവാഹശേഷം അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത.

രണ്ട് കുട്ടികളുടെ വിശേഷങ്ങളും, അമേരിക്കയിലെ വിശേഷങ്ങളൊക്കെ താരം താരത്തിൻ്റെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്.ജീവിതത്തിലെ ആ വലിയ സന്തോഷം നടന്നിട്ട് ഇന്നേക്ക് 12 വർഷങ്ങൾ കഴിഞ്ഞ കാര്യമാണ് സംവൃത അറിയിക്കുന്നത്.

വിവാഹത്തിന്റെ 12 ആം വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങളാണ് സംവൃത ഷെയർ ചെയ്തത്. ഭർത്താവ് ഒപ്പമുള്ള സംവൃത ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഇരുവർക്കും എല്ലാവിധ വിവാഹ ആശംസകളും നേരുകയാണ് ആരാധകർ. കൂടാതെ സംവൃത മലയാള സിനിമ മേഖലയിൽ സജീവമാകാത്ത വിഷമവും ആരാധകർ കമന്റുകളിൽ കൂടി അറിയിക്കുന്നുണ്ട്.

Samvritha sunilwedding anniversary