ഇരട്ടകളെപോലെ ചേച്ചിയും അനുജത്തിയും.!! അച്ഛനും അമ്മയും എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ; കുഞ്ഞനുജത്തിയുടെ വിശേഷവുമായി സംവൃത സുനിൽ.!! | Samvritha Akhil Sister Sanjukta Birthday Highlights

Samvritha Akhil Sister Sanjukta Birthday Highlights : ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച് താരമാണ് സംവൃത സുനിൽ. ഒരുകാലത്ത് മലയാള ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന പല താരങ്ങളും അന്യഭാഷയിലേക്ക് ചേക്കേറിയപ്പോഴും സംവൃത എന്നും ഇഷ്ടപ്പെട്ടത് മലയാള സിനിമയിൽ ചുവടുറപ്പിക്കുവാൻ തന്നെയായിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും

ഇടവേളയെടുത്ത താരം 2019 പുറത്തിറങ്ങിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നു. മിടുക്കി എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ അടക്കം ജഡ്ജായി പ്രത്യക്ഷപ്പെട്ട സംവൃത അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ പോലും തന്റെ

വിശേഷങ്ങളൊക്കെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ അനിയത്തി സൻജുക്തയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചുള്ള സംവൃതയുടെ പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സഹോദരിക്കൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം ബർത്ത് ഡേ വിഷസ് അറിയിച്ചിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ ബേബി, എനിക്ക് അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനമാണ് നീ.. ലവ് യു എന്നാണ് സഹോദരിക്കൊപ്പം ഉള്ള ചിത്രത്തിനു താഴെ സംവൃത കുറിച്ചത്.

പിന്നാലെ സഹോദരിക്ക് മറുപടിയുമായി സൻജുക്തയും രംഗത്തെത്തി. ഏറെ സ്നേഹിക്കുന്നുണ്ടെന്നും മിസ്സ് ചെയ്യുന്നുണ്ടെന്നും ആണ് സൻജുക്ത സംവൃതയുടെ പോസ്റ്റിനു താഴെ നൽകിയ കമൻറ്. യുകെയിൽ പഠിക്കുന്ന സൻജുക്ത അടുത്തിടെ പഠനം പൂർത്തിയാക്കിയ വിവരം സംവൃത തന്നെയാണ് സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അറിയിച്ചത്. ഒരു അമ്മയും ചേച്ചിയും ഒക്കെ ആയതിൽ താൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്ന നിമിഷം എന്ന ക്യാപ്ഷനോടെ ആണ് സഹോദരിയുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ സംവൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സംവൃതയ്ക്ക് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ സഹോദരിക്ക് ജന്മദിന ആശംസകൾ ആയി രംഗത്ത് എത്തിയിരിക്കുന്നത്.

Birthday HighlightsSamvrithaSamvritha Akhil