ഈ സന്തോഷമാണ് ഞങ്ങൾക്കും വേണ്ടത്; വിവാഹശേഷം തല മുണ്ഡലം ചെയ്‌തു, പഴനി മുരുകന്റെ നടയിൽ പാഷാണം ഷാജിയും ഭാര്യയും.!! | Saju Navodaya And Wife Vazhipad At Palani

Saju Navodaya And Wife Vazhipad At Palani : മിമിക്രി താരമായി മലയാളികളുടെ മുന്നിലെത്തി ബിഗ് സ്ക്രീനിൽ തന്റേതായ അഭിനയമികവ് കാഴ്ചവച്ച താരമാണ് സാജു നവോദയ. മലയാളം ബിഗ് ബോസിലും പങ്കെടുത്ത താരത്തെ പാഷാണം ഷാജി എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ മേഖലയിൽ സജീവമായി നിൽക്കുകയാണ് സാജു ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സാജു തന്റെ ചിത്രങ്ങളും വീഡിയോസും നിരന്തരം ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്. കോമഡി ഫെസ്റ്റിൽ അഭിനയിച്ചപ്പോൾ തന്റെ ഒരു കഥാപാത്രത്തിന്റെ പേരായിരുന്നു പാഷാണം ഷാജി പിന്നീട് താരത്തെ പാഷാണം ഷാജി എന്ന പേരിലാണ് മലയാളികൾ ഏറ്റെടുത്തത്. ഇപ്പോൾ താരത്തിന്റെതായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്.

സാജുവിനെ പോലെ തന്നെ ഭാര്യ രശ്മിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്. തന്റെ ഭാര്യക്ക് ഒപ്പമുള്ള ചിത്രമാണ് സാജു നിലവിൽ പങ്കുവെച്ചിരിക്കുന്നത്. സാജുവിന്റെ ഭാര്യ രശ്മി തല മുടി വെട്ടി മൊട്ട അടിച്ച രീതിയിലാണ് ചിത്രത്തിൽ കാണുന്നത്. ഇരുവരും പഴനിയിൽ പോകാനായി അടുത്തിടെ മാല ഇട്ടിരുന്നു. ഇപ്പോൾ പഴനിയിൽ സന്ദർശനം നടത്തി എന്നതാണ് ചിത്രം വ്യക്തമാക്കുന്നത്. അടുത്തിടെ താരം ഫ്ലവേഴ്സ് ഒരുകോടി പ്രോഗ്രാമിൽ അതിഥിയായി എത്തിയിരുന്നു.

വീണ നായരും സാജു നവോദയയും ഒരുമിച്ചാണ് ഷോയിലേക്ക് എത്തിയത്. ഷോയിനിടെ തന്റെ ഭാര്യയെ ഉറക്കത്തിൽ അറിയാതെ തല്ലിയതിന്റെ കാര്യവും രസകരമായി സാജു അവതരിപ്പിച്ചിരുന്നു. നിരവധി സോമ്പി പടങ്ങളും മറ്റും കാണാറുള്ള താരം ഒരു ദിവസം സിനിമ കണ്ട് ഉറങ്ങിയതിനു ശേഷം സ്വപ്നം കാണുകയും എന്റെ സുഹൃത്തിനൊപ്പം കാട്ടിലൂടെ പോകുമ്പോൾ വരുന്നത് തുടർന്ന് സോബിയുമായി ഫൈറ്റ് ചെയ്യുകയാണ്. എന്നാൽ ഉറക്കത്തിൽ ഒരു അടി കൊടുത്തത് തന്റെ ഭാര്യക്കാണ്. ഈ വിവരം രശ്മി വീണയെ വിളിച്ചു പറഞ്ഞതും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

PalaniSaju Navodaya