കഞ്ഞിവെള്ളം നിസ്സാരക്കാരൻ അല്ല, എപ്പോൾ എങ്ങിനെയെല്ലാം ഉപകരിക്കും…?

0

കഞ്ഞി വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ക്ഷീണം മാറാൻ ചൂടുള്ള കഞ്ഞി വെള്ളം ധാരാളം കുടിക്കുന്ന ശീലം മലയാളിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. പഞ്ഞ മാസങ്ങളീൽ കഞ്ഞി വെള്ളം മാത്രമായിരുന്നു പല ആളുകളുടെയും ഭക്ഷണം. അരി വെന്തു കിട്ടുന്ന വെള്ളമാണ് കഞ്ഞിവെള്ളം. പൊതുവെ വെള്ള നിറത്തിലാണ് കഞ്ഞിവെള്ളം ഉണ്ടാകുക. കഞ്ഞി വെള്ളം പഴകിയാൽ കാടി എന്നു പറയും.

ഇന്ന് നമ്മൾ നിസാരമായി കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. നിസ്സാരമായി കാണണ്ട ആള് കേമൻ തന്നെയാണ്. നമ്മുക്ക് ആരോഗ്യത്തിനും ചർമത്തിനും മുടിക്കും ഒട്ടേറെ ഗുണങ്ങൾ നൽകാൻ ഈ കഞ്ഞിവെള്ളത്തിനു കഴിയും. ഇന്നത്തെ എനർജി ഡ്രിങ്ക്സിനു പകരം പണ്ട് എല്ലാവരും ആരോഗ്യത്തിനായി കുടിച്ചിരുന്നത് കഞ്ഞിവെള്ളമായിരുന്നു.

ഇന്ന് പശുവിനും മറ്റു നൽകാലികൾക്കും മാത്രമാണ് മിക്ക്യവരും കഞ്ഞിവെള്ളം കൊടുക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞിവെള്ളത്തിന്റെ സ്ഥാനം ഒട്ടും ചെറുതല്ല. തൊലിപുറമെയുള്ള പല അസ്വസ്ഥതകൾക്ക് കഞ്ഞിവെള്ളം ഉത്തമമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…