ഇത് കണ്ടാൽ ഒരെണ്ണം എടുത്തു കഴിക്കാതെ പോകില്ല!! അരിപൊടി കൊണ്ട് 10 മിനിറ്റിൽ എരിവുള്ള ചായ പലഹാരം… | Rice Flour Snack Recipe Malayalam

Rice Flour Snack Recipe Malayalam : ഇത് കണ്ടാൽ ഒരെണ്ണം എടുത്തു കഴിക്കാതെ പോകാൻ ആകില്ല. ഒരു കപ്പ് അരി പൊടി മതി. അരിപ്പൊടി കൊണ്ട് എന്ത് പലഹാരം ഉണ്ടാക്കിയാലും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. വളരെ രുചികരമാണ് അരിപ്പൊടി കൊണ്ടുള്ള പലഹാരങ്ങൾ. പൊതുവേ നല്ല ക്രിസ്പി ആയിട്ടുള്ള ഇങ്ങനത്തെ പലഹാരങ്ങൾ കഴിക്കാനും വളരെ രുചികരമാണ്.

ഇന്നത്തെ ഈ വിഭവം ഇത് കണ്ടു കഴിഞ്ഞാൽ തന്നെ നമുക്ക് കഴിക്കാൻ തോന്നും. അങ്ങനെ കഴിക്കാൻ തോന്നുന്ന ഈ പലഹാരം ഉണ്ടാക്കാൻ എത്ര സമയം എടുക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? വെറും പത്തു മിനിറ്റ് മതി ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ. ആദ്യം ചെയ്യേണ്ടത് തേങ്ങ മിക്സിയുടെ ജാറിൽ എടുത്ത്, അതിലേക്ക് രണ്ട് വെളുത്തുള്ളിയും, ചുവന്ന മുളകും,

കുറച്ച് ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടിയും ചേർത്ത്, അതിന്റെ ഒപ്പം എള്ളും ചേർത്ത്, കുറച്ച് എണ്ണയും ഒഴിച്ച്, അതിന്റെ കൂടെ കുറച്ച് ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴക്കാവുന്നതാണ്. ഒരു പാകത്തിനായി കഴിയുമ്പോ കൈകൊണ്ട് ചെറിയ നീളത്തിലുള്ള രൂപത്തിൽ ആക്കിയെടുക്കുക.

ഒരേ ഷേപ്പിൽ ആക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ എല്ലാം ഒരേപോലെ വെന്ത് കിട്ടുകയുള്ളൂ. എല്ലാം ഒരേ ഷേപ്പിൽ ആക്കി എടുത്തതിനു ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലോട്ട് ഇത് ഓരോന്നായി ചേർത്തു കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Mia kitchen