Rathinirvedam Hero Sreejith Vijay Brought New Volkswagen Car : 2018ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രം മലയാളികൾക്ക് എക്കാലവും ഹരവും ആവേശവും തന്നെയാണ് ഉണർത്തിയിട്ടുള്ളത്. കാലങ്ങൾക്കിപ്പുറം ചിത്രം റീമേക്ക് ചെയ്തപ്പോൾ ജയഭാരതിക്ക് പകരം നായികയായി എത്തിയത് ശ്വേതാ മേനോൻ ആയിരുന്നു. ശ്വേതയുടെ നായകനായി എത്തിയതാകട്ടെ ശ്രീജിത്ത് വിജയ് എന്ന കൊച്ചു പയ്യനും. രതിനിർവേദത്തിന്
മുൻപും ശേഷവും നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശ്രീജിത്തിനെ കരിയറിൽ എന്നും അടയാളപ്പെടുത്തുന്നത് രതിനിർവേദത്തിലെ പപ്പുവിലൂടെ തന്നെയാണ് താരത്തിന്റെ കരിയർ ബ്രേക്ക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രവും കഥാപാത്രവുമായിരുന്നു രതിനിർവേഗത്തിലേത്. കാലങ്ങൾക്കപ്പുറം സിനിമയിൽനിന്ന് സീരിയലിലേക്ക്
ചുവട് മാറ്റിയ ശ്രീജിത്ത് സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ ഒക്കെ അടിക്കടി പങ്കുവയ്ക്കാറുണ്ട്. ആഴ്ചകൾക്ക് മുൻപ് തന്റയ നാലാം വിവാഹം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോൾ പപ്പു തൻറെ യാത്രയ്ക്ക് കൂട്ടായി പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്ന സന്തോഷമാണ് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. വൈകിയെത്തിയ
അതിഥിക്ക് ആശംസയുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ജർമൻ വാഹന നിർമ്മാണ കമ്പനിയായ ഫോക്സ്‌വാഗൺ കൊച്ചിയിലെ ഇവിഎം ഷോറൂമിൽ നിന്നാണ് കുടുംബസമേതം എത്തി ശ്രീജിത്ത് പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയിരിക്കുന്നത്. ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഒപ്പം നിറഞ്ഞ പുഞ്ചിരിയോടെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ശ്രീജിത്ത് തന്നെയാണ് അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ഇതിനോടകം തന്നെ ആശംസകളർ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. കൊച്ചിയിലെ ഇവിഎം ഫോക്സ് വാഗൺ ഡീലറിൽ നിന്നാണ് താരം പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. ഇതിൻറെ ചിത്രങ്ങൾ ശ്രീജിത്ത് തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു കഴിഞ്ഞു. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനുണ്ടെന്ന അടിക്കുറിപ്പൊടെയാണ് താരം പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.