എലിയല്ല 🐀 പെരുച്ചാഴി ചാകും പാരാസെറ്റാമോൾ കഴിച്ചാൽ😱😳🔥

എലിയല്ല 🐀 പെരുച്ചാഴി ചാകും പാരാസെറ്റാമോൾ കഴിച്ചാൽ😱😳🔥 മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടതാണ്.

വീടുകളിൽ കാണുന്ന എല്ലാം കരണ്ട് നാശം ഉണ്ടാക്കുന്ന കുഞ്ഞൻ എലികളെ ചുണ്ടെലികൾ അഥവാ മൗസ് എന്നു വിളിക്കുന്നു. ഏറ്റവും വലിപ്പമുള്ളവയും പറമ്പുകളിൽ പുനങ്ങളുണ്ടാക്കി ജീവിക്കുന്നവയുമാണ് പെരുച്ചാഴികൾ അഥവാ പന്നിയെലികൾ. എലികൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോല്പാദനകാലം ഇവയ്ക്കില്ല. ആണ്ടിൽ എല്ലാമാസങ്ങളിലും ഇവ സന്താനോത്പാദനം നടത്തുന്നു. പക്ഷേ മഞ്ഞുകാലത്തു നടക്കുന്ന പ്രസവങ്ങളിൽ കുട്ടികൾ കുറവായിരിക്കും.

ഒരു പ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. ജനിക്കുമ്പോൾ കാഴ്ച്ച ശക്തി ഉണ്ടായിരിക്കുകയില്ല. ശരീരത്തിൽ രോമങ്ങളും ഉണ്ടാകാറില്ല. പക്ഷേ വളരെ വേഗം കുഞ്ഞുങ്ങൾ വളരുന്നു. ജനിച്ചു 15 ദിവസം കഴിയുമ്പോൾ കഴ്ച്ചശക്തി ലഭിക്കുന്നു. ശരീരത്തിൽ രോമം വളർന്നുവരാൻ മൂന്നാഴ്ച്ചയെടുക്കും. രണ്ടുവയസ്സ് പ്രായമെത്തിക്കഴിഞ്ഞാൽ പെണ്ണെലിക്ക് പ്രസവിക്കാനുള്ള കഴിവു നശിക്കും. മൂന്നു വർഷം പ്രയമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രകടമാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NATURE LIFE TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post