Ramesh Pisharody 20 Years Of Friendship With Sajan Palluruthi : മനുഷ്യരെല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കലാപ്രകടനം ഉണ്ടെങ്കിൽ അത് കോമഡി ഷോ കളാണ്. ചിരിക്കാൻ അത്രയേറെ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ പ്രത്യേകിച്ച് മലയാളികൾ അത് കൊണ്ട് തന്നെയാണ് മിമിക്രി താരങ്ങൾക്കും കോമഡി ചെയ്‌ത്ന്നവർക്കുമെല്ലാം ഹൃദയത്തിൽ ഇത്രയധികം സ്ഥാനം മലയാളികൾ കൊടുക്കുന്നത്. ഇന്ന്
സിനിമയിൽ വിജയിച്ച പല താരങ്ങളും സിനിമയിലേക്ക് എത്തിയത് മിമിക്രി വേദികളിലൂടെയാണ്. ദിലീപ്, ജയറാം, സിദ്ധിഖ് എന്നിങ്ങനെ നായക നടൻമാർ ഉൾപ്പെടെ സലിം കുമാർ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ തുടരുന്ന വലിയൊരു താര നിര തന്നെ സിനിമയിലേക്ക് എത്തിയത് മിമിക്രി വേദികളിലൂടെയാണ്.ഒരു കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വീഡിയോ കാസറ്റുകൾ മിമിക്രി
ഷോകളുടേതായിരുന്നു. ഇന്നിപ്പോൾ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോഴും കോമഡി താരങ്ങൾക്ക് അത്രയധികം പ്രാധാന്യവും ലഭിക്കുന്നുണ്ട്.മിമിക്രി താരങ്ങൾ സ്റ്റേജിൽ വിസ്മയം തീർത്തിരുന്ന കാലത്ത് ഉള്ള ഒരു കലാകാരൻ ആയിരുന്നു സാജൻ പള്ളുരുത്തി. മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്ക് എത്തി എങ്കിലും പഴയ സ്കിറ്റുകളിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ നില നിൽക്കുന്നത്. ഇപോഴിതാ
സാജൻ പള്ളുരുത്തിയുമായുള്ള 20 വർഷം നീണ്ട സൗഹൃദത്തിന്റെ കഥ പറഞ്ഞു എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. സലിം കുമാറിന്റെ മിമിക്രി ഗ്രൂപ്പിൽ താൻ നേരെ പോയത് സാജൻ പള്ളുരുത്തിയുടെ സംഘത്തിലേക്കാണെന്നും കാലപ്രവാഹത്തിൽ പുതിയ ആളുകൾ വന്നു പോയപ്പോഴും എല്ലാവരും പല വഴി പിരിഞ്ഞപ്പോഴും ഡിസംബർ 31 ന്റെ വേദികളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു 15 വർഷങ്ങൾക്കിപ്പുറം താൻ വേദികൾ കുറച്ചു ജീവിത ഘട്ടങ്ങൾ പലതായി എന്നാലും ഈ ദിവസം തമ്മിൽ കണ്ട് പിരിയുമെന്ന് ബോധപൂർവം തീരുമാനിച്ചു.ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാ പ്രകടനം ആണീ സൗഹൃദം എന്നിങ്ങനെയാണ് പിഷാരടി സാജൻ പള്ളുരുത്തിയുമൊപ്പമുള്ള ചിത്രം പങ്ക് വെച്ചു കൊണ്ട് കുറിച്ചത്.