അന്ത്യകർമ്മങ്ങൾ കഴിഞ്ഞു… രമ യാത്രയായി… ജഗദീഷ് ഒറ്റക്കായി…😰😥 | Rama RIP Jagadish

Rama RIP Jagadish : നെഞ്ച് നുറുങ്ങുന്ന വേദനയോടെയാണ് പ്രേക്ഷകരുടെ പ്രിയതാരം ജഗദീഷ് തന്റെ പ്രിയപത്നിക്ക് യാത്രാമൊഴിയേകിയത്. കരമനയിലെ വീട്ടിൽ നിന്നും ആംബുലൻസിലേക്ക് കയറ്റുമ്പോൾ രമയുടെ മൃതദേഹത്തിന് ചുറ്റും വൻ ജനക്കൂട്ടമായിരുന്നു. ആംബുലൻസിൽ രമക്ക് കൂട്ടിരിക്കുന്ന ജഗദീഷിനെ കാണവേ സങ്കടം സഹിക്കാനാവാതെ വിതുമ്പുകയാണ് പ്രേക്ഷകരും. ചടങ്ങുകളുടെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലേക്കെത്തിയതോടെ കണ്ണുനിറയാതെ അതൊന്നും കാണാനാവുന്നില്ലെന്ന് പറയുകയാണ് ഏവരും.

കരമനയിലെ വീട്ടിൽ നിന്നും ഡി ലെവൽ ഐ സി സി യു ആംബുലൻസിലാണ് മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്. വീട്ടിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രിയതാരത്തിന്റെ പത്നിയെ അവസാനമായി ഒന്ന് കാണാൻ വന്നവർ ഏറെയാണ്. സിനിമാ ടെലിവിഷൻ രംഗത്തെ പ്രമുഖരും ആദരാഞ്ജലികളർപ്പിക്കാൻ നേരിട്ടെത്തിയിരുന്നു. വികാരനിർഭരമായിരുന്നു ഓരോ രംഗങ്ങളും. ആംബുലൻസിലേക്ക് കയറ്റുമ്പോൾ കൂടിനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. പിന്നെ കുറേ സമയം നിശബ്ദതയായിരുന്നു.

നടൻ മണിയൻ പിള്ള രാജു, മുകേഷ്, സുധീർ കരമന, മണിക്കുട്ടൻ, നടി ചിപ്പി, മീര അനിൽ തുടങ്ങി സിനിമാരംഗത്തുള്ള പലരും കരമനയിലെ വസതിയിൽ ഏറെ നേരം ജഗദീഷിനെ ആശ്വസിപ്പിച്ച് ഒത്തുചേർന്നു. രണ്ട് പെണ്മക്കളാണ് ജഗദീഷിന്. രണ്ടുപേരും ഡോക്ടർമാർ. മക്കളെ വളർത്തിയതിലും പഠിപ്പിച്ച് മികച്ച നിലയിലെത്തിച്ചതിലുമെല്ലാം രമയുടെ പങ്ക് ഏറെ വലുതായിരുന്നെന്ന് ഈയിടെ ജഗദീഷ് ഒരു ടീവി ഷോയിൽ വെച്ച്‌ പറഞ്ഞിരുന്നു.

ഔദ്യോഗികജീവിതത്തിൽ ഏറെ സംതൃപ്‌തിയായിരുന്ന രമ പ്രേക്ഷകർക്ക് അധികം സുപരിചിതയല്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്യാൻ പോലും രമ സമ്മതിച്ചില്ലെന്നായിരുന്നു ജഗദീഷ് പറഞ്ഞത്. ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ യാത്രയാകുന്നത് വല്ലാത്തൊരു വിധിയാണെന്നും ജഗദീഷ് ഈ സാഹചര്യത്തോട് ഉടൻ പൊരുത്തപ്പെടട്ടെ എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. താരപത്നിയുടെ ഏറെ വേദനിപ്പിക്കുന്ന വിയോഗത്തിൽ പ്രാർത്ഥനകളുമായി ചേരുകയാണ് പ്രേക്ഷകരും.